ADVERTISEMENT

കണ്ണൂർ∙ നഗരത്തിൽ പ്രീ പെയ്ഡ് ഓട്ടോ പുനരാരംഭിക്കാൻ തീരുമാനം. കോർപറേഷൻ‌ മേയർ ടി.ഒ.മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന പൊലീസ്, റവന്യു, മോട്ടർ വാഹന വകുപ്പ്, ഓട്ടോ തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. പ്രീപെയ്ഡ് ഓട്ടോ യാത്രയ്ക്കുള്ള നഗരപരിധി പുനഃക്രമീ കരിക്കുന്നതിനും ധാരണയായി. ഡപ്യൂട്ടി മേയർ കെ.ഷബീന, സ്ഥിരം സമിതി അധ്യക്ഷരായ പി.ഷമീമ, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ,

കൗൺസിലർ മാരായ മുസ്‌ലിഹ് മഠത്തിൽ, ടി.രവീന്ദ്രൻ, വി.കെ.ഷൈജു, പ്രകാശൻ പയ്യനാടൻ, ബീബി, കണ്ണൂർ ട്രാഫിക് എസ്ഐ വി.വി.മനോജ് കുമാർ, കണ്ണൂർ ടൗൺ എസ്ഐ പി.ജെ.വിൽസൺ, അസിസ്റ്റൻറ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.കെ.അരുൺ കുമാർ, ട്രാഫിക് എഎസ്ഐ പി.വി.ബാബുരാജൻ, ഡപ്യൂട്ടി തഹസിൽദാർ എ.ശൈലേന്ദ്രൻ, വിവിധ ഓട്ടോ തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഓട്ടോ നഗര പരിധി ഇങ്ങനെ

∙തലശ്ശേരി ഭാഗം: മേലെചൊവ്വ വരെ

∙തളിപ്പറമ്പ് ഭാഗം: വനിതാ കോളജ് വരെ

∙അഴീക്കൽ ഭാഗം: ചാലാട് വരെ

∙പയ്യാമ്പലം ഭാഗം: കാനത്തൂർ കാവ് വരെ

∙സിറ്റി ഭാഗം: കുറുവ റോഡ് ജംഗ്ഷൻ വരെ

∙കക്കാട് ഭാഗം: അരയാൽത്തറ വരെ

∙തളാപ്പ് ഭാഗം: ലളിത സർവീസ് സെന്റർ വരെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com