ADVERTISEMENT

തലശ്ശേരി∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചിത്രങ്ങൾ വരച്ചുകൊണ്ടു ചിത്രകാര കൂട്ടായ്മയായ കളർ കണ്ണൂർ ശ്രദ്ധാഞ്ജലി അർപ്പിച്ചു. കടൽപാലം പരിസരത്ത് രാവിലെ മുതൽ കോടിയേരിയുടെ പോട്രേറ്റുകളും സമരമുഖങ്ങളും ടൂറിസവുമായി ബന്ധപ്പെട്ട കാഴ്ചകളും ചിത്രകാരന്മാർ വരച്ചു. കെ.പി. മുരളീധരൻ, രാകേഷ് പുന്നോൽ, തങ്കരാജ് കൊഴുമ്മൽ, പ്രസാദ് ചൊവ്വ, പ്രദീപ് ചൊക്ലി, വിനോദ് പയ്യന്നൂർ, സുധീഷ് പൂക്കോം, എ. രവീന്ദ്രൻ, ഷമിൽ, വിനയഗോപാൽ, സുരേഖ, ശശികുമാർ എന്നിവരും സ്കൂൾ ഓഫ് ആർട്സ് വിദ്യാർഥികളും പങ്കെടുത്തു.

വൈകിട്ട് അനുസ്മരണ സമ്മേളനത്തിൽ എബി എൻ. ജോസഫ് അധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ. ഷംസീർ, കോൺഗ്രസ് നേതാവ് സജീവ് മാറോളി, സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ, എം.എസ്. നിഷാദ്, പ്രഫ. പി. ഗോവിന്ദൻ, എ.പി. രാജീവൻ, കെ.പി. മുരളീധരൻ, സെൽവൻ മേലൂർ, ദീപക് ധർമടം എന്നിവർ പ്രസംഗിച്ചു. രാകേഷ് പുന്നോൽ വരച്ച കോടിയേരിയുടെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും കടപ്പുറത്ത് കോടിയേരിയുടെ ചിത്രത്തിന് മുൻപിൽ മെഴുകുതിരി തെളിയിച്ചും ആദരാഞ്ജലി അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com