ADVERTISEMENT

കടന്നപ്പള്ളി ∙ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിനു മുന്നോടിയായുള്ള നാട്ടെഴുന്നള്ളത്ത് ആരംഭിച്ചു. ഒന്നാം ദിവസമായ ഇന്നലെ കോമരങ്ങളും പരിവാരങ്ങളും വെള്ളാളത്ത് ശിവക്ഷേത്രത്തിലെത്തി. തുടർന്ന് മുട്ടുങ്ങച്ചാൽ ഭാഗത്തേക്ക്‌ എഴുന്നള്ളി. എഴുന്നള്ളത്തിന്റെ ഭാഗമായി പാടി, ചന്തപ്പുരയുടെ വിവിധ ഭാഗങ്ങൾ,കടന്നപ്പള്ളി കിഴക്കേക്കര പടിഞ്ഞാറേക്കര,

കടന്നപ്പള്ളി കോട്ടത്തിന് വടക്ക് – തെക്ക് ഭാഗം, തച്ചം വയൽ മുതൽ വിളയാങ്കോട് വരെയുള്ള ഭാഗം, കോരച്ചാൽ, കോട്ടത്തും ചാൽ, കടന്നപ്പള്ളി തെക്കേക്കര ഭാഗം എന്നിവിടങ്ങളിലെ തറവാടുകളിലും വീടുകളിലും മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ദേവതകളുടെ പ്രതിപുരുഷന്മാർ എത്തി അനുഗ്രഹം ചൊരിയും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന എഴുന്നള്ളത്ത്  4നു സമാപിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com