ADVERTISEMENT

പയ്യന്നൂർ ∙ കവ്വായി കായലിന് ലോക തണ്ണീർ തട പദ്ധതിയിൽ സ്ഥാനം ലഭിച്ചില്ല. ഇതിന് വേണ്ടി 10 വർഷം മുൻപ് തുടങ്ങിയ പ്രവർത്തനം എങ്ങുമെത്താതെ കിടക്കുന്നു. 2014ൽ ആണ് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം ഇതിന്റെ പഠനം നടത്തി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കായൽ സംരക്ഷണ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ 1.20 കോടി രൂപ അനുവദിച്ചിരുന്നു. അത് ഉപയോഗിച്ച് 2015ൽ തന്നെ സംരക്ഷണ പദ്ധതികൾ പൂർത്തീകരിച്ചിരുന്നു. ഇതിന് ശേഷം ലോക തണ്ണീർ തട പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ മുന്നോടിയായി ദേശീയ തണ്ണീർ തട പദ്ധതിയിൽ കായൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാനംകേന്ദ്ര സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു.

എന്നാൽ 7 വർഷം പിന്നിട്ടിട്ടും അതിന്റെ നടപടിക്രമങ്ങൾ ഒന്നും ഉണ്ടായില്ല. നീലേശ്വരം തൈക്കടപ്പുറം മുതൽ പാലക്കോട് വലിയ കടപ്പുറം അഴിമുഖം വരെ വ്യാപിച്ചു കിടക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ നീളം കൂടിയ കായലാണ് കവ്വായി കായൽ. സംസ്ഥാനത്തെ മറ്റ് കായലുകൾ ലോക തണ്ണീർ തട പദ്ധതിയിൽ സ്ഥാനമുറപ്പിച്ചപ്പോൾ കവ്വായി കായലിനെ അവഗണിക്കുകയാണുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com