ADVERTISEMENT

കണ്ണൂർ∙ ജില്ലാ വനിത ശിശു വികസന ഓഫിസ് ഓറഞ്ച് ദ വേൾഡ് ക്യാംപെയ്ന്റെ ഭാഗമായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ക്കെതിരെ മാരത്തണും സ്‌കൂട്ടർ റാലിയും നടത്തി. കലക്ടറേറ്റ് പരിസരത്ത് എഡിഎം കെ.കെ.ദിവാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ പ്ലക്കാർഡുമായാണ് വനിതകൾ പങ്കെടുത്തത്. റാലി നഗരം ചുറ്റി കലക്ടറേറ്റ് പരിസരത്ത് സമാപിച്ചു.

ജില്ലാ വനിത ശിശു വികസന ഓഫിസർ ഇൻചാർജ് പി.സുലജ അധ്യക്ഷത വഹിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ കെ.വി.രജിഷ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.എം.ദിവാകരൻ, ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫിസർ കെ.ജി.ശോഭ കുമാരി എന്നിവർ പ്രസംഗിച്ചു. ഡിസംബർ 10 വരെയാണ് ഓറഞ്ച് ദ വേൾഡ് ക്യാംപെയ്ൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com