ADVERTISEMENT

കണ്ണൂർ ∙ കലോത്സവത്തിലെ പ്രധാനവേദിയായ മുനിസിപ്പൽ സ്കൂളിലെ കുട്ടികൾ 5 ദിവസം കൊണ്ടു കഴുകിയത് 25000 പാത്രങ്ങൾ. ഭക്ഷണശാലയിൽ നിന്ന് ആഹാരം കഴിക്കുന്നവർ തന്നെയാണ് ആദ്യവട്ടം പാത്രങ്ങൾ കഴുകുന്നത്. അതിനുശേഷം പാത്രങ്ങൾ കുട്ടികളുടെ കൈകളിലേക്ക് എത്തും. അവിടുന്നു തുടങ്ങുകയാണ് കുട്ടികളുടെയും രണ്ട് ചേച്ചിമാരുടെയും നേതൃത്വത്തിലുള്ള പാത്രം കഴുകൽ യഞ്ജം. പാത്രങ്ങളെല്ലാം ചൂടുവെള്ളത്തിൽ വൃത്തിയായി കഴുകിയെടുക്കും.

ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു പരിപാടി നടത്തുന്നതിന്റെ ഭാഗമായാണ് സ്റ്റീൽ പാത്രത്തിൽ ആഹാരം വിളമ്പുന്നത്. ഈ ഉദ്യമത്തെ വിജയിപ്പിക്കുന്നത് പെൺകുട്ടികളുടെ സ്പോർട്സ് സ്കൂളായ മുനിസിപ്പൽ ജിവിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളാണ്. ഒരു ദിവസം 5000ൽ അധികം ആളുകളാണു മുനിസിപ്പൽ സ്കൂളിലെ ഊട്ടുപുരയിൽ നിന്നു ഭക്ഷണം കഴിച്ചത്. അങ്ങനെ 5 ദിവസം കൊണ്ട് 25000 പാത്രങ്ങളാണു കുട്ടികൾ കഴുകി വൃത്തിയാക്കി ഗ്രീൻ പ്രോട്ടോക്കോൾ യജ്ഞത്തിൽ പങ്കാളികളായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com