ADVERTISEMENT

കണ്ണൂർ∙ ജില്ലാ ആം റസ്‍ലിങ് അസോസിയേഷൻ നടത്തിയ ജില്ലാ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ കണ്ണൂർ അത്‌ലറ്റിക് അക്കാദമി ചാംപ്യൻമാരായി. എവർഷൈൻ മേച്ചേരിയാണ് റണ്ണേഴ്സ് അപ്. ഫൈറ്റേഴ്സ് പൊയ്ത്തുംകടവ് മൂന്നാം സ്ഥാനം നേടി. മികച്ച ആം ബെന്ററായി പുരുഷ വിഭാഗത്തിൽ ഫൈസൽ പൊയ്ത്തുംകടവിനേയും വനിതാ വിഭാഗത്തിൽ അനാമിക രാജേഷിനെയും തിരഞ്ഞെടുത്തു.

ലോക പ‍ഞ്ച ഗുസ്തി താരം പ്രിയ പ്രമോദ് ഉദ്ഘാടനം ചെയ്തു. എം. കെ.പ്രശാന്ത് അധ്യക്ഷത വഹിച്ചു. കെ. വി.മനോഹരൻ, വി.ടി.സുനിൽ കുമാർ, എൻ.ഫൈസൽ, കെ.സി.വിനോദ്, എ.കെ.ഷെരീഫ് എന്നിവർ പ്രസംഗിച്ചു. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എം.പി.രാജേഷ് സമ്മാനം വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com