ചെറുകുന്ന്∙ താവത്ത് റെയിൽവേ പാളത്തിൽ ചെങ്കല്ല് വച്ചു .കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെയാണ് താവം ഫാത്തിമ മാതാ ദേവാലയത്തിന് സമീപത്തെ റെയിൽവേ പാളത്തിൽ ചെങ്കല്ല് വച്ചത് റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ കണ്ണപുരം റെയിൽവേ സ്റ്റേഷനിലും കണ്ണപുരം പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
കണ്ണപുരം എസ്.ഐ പി.രമേശൻ, റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ബിനോയ് ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് പരിശോധനയിൽ അതിഥിത്തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു. റെയിൽവേ ട്രാക്കിന് സമീപത്തെ വാടക ക്വോട്ടേഴ്സിലാണ് കസ് സ്റ്റഡിയിലായ ഇതരസംസ്ഥാന തൊഴിലാളി താമസിച്ചിരുന്നത്. പൊലീസ് നായ ഇവിടേയ്ക്കാണ് മണം പിടിച്ചെത്തിയത്. റെയിൽവേ പൊലീസ് അന്വേഷണമാരംഭിച്ചു.