ADVERTISEMENT

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ രാജ്യാന്തര സെക്ടറിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നവരുടെ ലഗേജ് എത്തിക്കാൻ വൈകുന്നതായി ആരോപിച്ച് യാത്രക്കാർ രംഗത്ത്. യാത്ര ചെയ്യുന്ന സമയത്ത് ലഗേജ് ചെക്ക്–ഇൻ ചെയ്യാറുണ്ടെങ്കിലും വിമാനം ഇറങ്ങി കാത്തിരുന്നാൽ ലഗേജ് കാണില്ല. എയർലൈനുമായി ബന്ധപ്പെട്ടാൽ ഓവർ ലോഡ് ആയതിനാൽ ഓഫ് ലോഡ് ആയെന്നാണ് മറുപടി ലഭിക്കുക എന്ന് യാത്രക്കാർ പറയുന്നു.

ഒരാഴ്ചത്തെ അവധിക്കും ചെറിയ വെക്കേഷൻ പ്ലാൻ ചെയ്ത് വരുന്നവരുമാണു പ്രയാസത്തിലാകുന്നത്. അത്യാവശ്യമുള്ള പരിപാടികൾക്ക് സാധനങ്ങളുമായി എത്തിയിട്ട് ലഗേജ് ഇല്ലാതെ വീട്ടിൽ പോയവരും ഉണ്ട്. ലഗേജ് എത്തിയില്ലെങ്കിൽ എന്തൊക്കെയാണ് ലഗേജിൽ ഉള്ളത് എന്ന വിവരമൊക്കെ എയർലൈൻ പ്രതിനിധികൾ എഴുതി വാങ്ങും. തിരിച്ച് കോൺടാക്ട് ചെയ്യാൻ ഒഫിഷ്യൽ നമ്പറും നൽകും. എന്നാൽ വിളിച്ചാൽ പലപ്പോഴും എടുക്കാറില്ലെന്നും യാത്രക്കാർ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com