കുഴൽപണ വേട്ട; 36.40 ലക്ഷം രൂപ പിടികൂടി
Mail This Article
×
ഇരിട്ടി∙ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപണ വേട്ട. മതിയായ രേഖകളില്ലാതെ ചെക്ക് പോസ്റ്റ് വഴി കടത്താൻ ശ്രമിച്ച 36.40 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ അനു ബാബുവിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. കതിരൂർ സ്വദേശികളായ ഡ്രൈവർ ഷാജീവൻ, ക്ലീനർ ഷിജിത്ത് എന്നിവരാണ് പിടിയിലായത്. പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി. എക്സൈസ് ഓഫിസർമാരായ പി.പ്രമോദൻ, വി.വി.ബിജു, വി.എൻ.സതീഷ്, കെ.കെ.രാഗിൽ എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.