തലശ്ശേരി കൊലപാതകം: റിമാൻഡ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും

jail
SHARE

 തലശ്ശേരി∙ ലഹരി വിൽപന ചോദ്യം ചെയ്തതിന്റെ പേരിൽ 2 സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന 5 പേരെ കസ്റ്റഡിയിൽ കിട്ടാൻ ജില്ലാ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുംകൃത്യത്തിൽ നേരിട്ടു പങ്കാളികളായ 5 പേരെയാണു കസ്റ്റഡിയിൽ വാങ്ങുക. കൃത്യത്തിനു ശേഷം മുഖ്യപ്രതി പാറായി ബാബുവിനെയും കൂട്ടരെയും സഹായിച്ചതിന്റെ പേരിൽ റിമാൻഡിൽ കഴിയുന്ന വടക്കുമ്പാട് പി. അരുൺകുമാർ (38), പിണറായി പുതുക്കുടി ഇ.കെ.സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് എസിപി കെ.വി.ബാബുവിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു.

കൃത്യത്തിൽ നേരിട്ടു പങ്കെടുത്തതായി എഫ്ഐആറിൽ പറയുന്ന  പാറായി ബാബു (47), ഇല്ലിക്കുന്ന് ചിറക്കകാവിന് സമീപം മുട്ടുങ്കൽ ഹൗസിൽ ജാക്സൺ വിൻസൺ (28), വണ്ണത്താൻ വീട്ടിൽ കെ. നവീൻ (32), വടക്കുമ്പാട് പാറക്കെട്ട് സുഹറാസിൽ കെ. മുഹമ്മദ് ഫർഹാൻ (21), പിണറായി പടന്നക്കര വാഴയിൽ എൻ.സുജിത്ത്കുമാർ (45) എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക.  കൃത്യത്തിന് ഉപയോഗിച്ച ആയുധവും സംഭവ സമയം ധരിച്ചിരുന്ന വസ്ത്രവുമെല്ലാം പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.

23ന് വൈകിട്ട് 3.55ന് ദേശീയപാതയിൽ വീനസ് കോർണറിലായിരുന്നു സംഭവം.നിട്ടൂർ ഇല്ലിക്കുന്നിലെ സിപിഎം പ്രവർത്തകരായ‍ ത്രിവർണയിൽ കെ. ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനായി ഷമീർ (40) എന്നിവരാണു കൊല്ലപ്പെട്ടത്.സംഭവത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാനിബിന്റെ പരാതിയിലാണ് കേസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS