കണ്ണൂർ ജില്ലയിൽ ഇന്ന് (01-12-2022); അറിയാൻ, ഓർക്കാൻ

kannur-map
SHARE

റബർ ടാപ്പിങ് പരിശീലനം

തലശ്ശേരി ∙ കൊടോളിപ്രത്തു പ്രവർത്തിക്കുന്ന റബർ ടാപ്പിങ് പരിശീലന കേന്ദ്രത്തിൽ അടുത്ത ബാച്ച് 5നു തുടങ്ങും. 9.30നു കേന്ദ്രത്തിൽ എത്തണം. 8547701452. 

വെള്ളാട്ടം 4ന്

മൂഴിക്കര∙ തളിയാറമ്മന്റവിട മുത്തപ്പൻ മടപ്പുര–ദേവീ ക്ഷേത്രത്തിൽ 4ന് മുത്തപ്പൻ, ശാസ്തപ്പൻ വെള്ളാട്ടം നടക്കും. 5, 6, 18,19 തീയതികളിൽ തിരുവപ്പനയും ഉണ്ടാകും.

വായ പരിശോധന ക്യാംപ് ഇന്ന്

എടൂർ∙ ആറളം മണ്ഡലം 84 – ാം ബൂത്ത് സിയുസികളുടെയും മലബാർ കാൻസർ സെന്ററിന്റെയും നേതൃത്വത്തിൽ ഇന്ന് 9.30 ന് കാരാപറമ്പ് മിൽമ ഹാളിൽ സൗജന്യ വായ പരിശോധന ക്യാംപ് നടത്തും.

അറബി കലിഗ്രഫി മത്സരം

‌ഇരിട്ടി∙ ലോക അറബി ഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട് ഉളിയിൽ ഐഡിയൽ കോളജ് ഹയർ സെക്കൻഡറി, ഡിഗ്രി വിദ്യാർഥികൾക്കായി 18 ന് അറബി കലിഗ്രഫി മത്സരം നടത്തും. പ്രായം പരിധി: 15 - 23. സൃഷ്ടികൾ 15 ന് മുൻപായി കോളജിൽ എത്തിക്കണം. ഫോൺ: 8078549282, 95673 09861

ലോകകപ്പ് ക്വിസ് മത്സരം 4 ന്

ഇരിട്ടി∙ ഫിഫ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റി, നന്മ പബ്ലിക് ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് പരിധിയിലെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി നടത്തുന്ന ലോകകപ്പ് ഫുട്ബോൾ ക്വിസ് 4 ന് 10 ന് കീഴൂർ വിയുപി സ്കൂളിൽ നടക്കും. ഫോൺ: 9846863669, 9846046575.

വൈദ്യുതി മുടക്കം

മാതമംഗലം∙ തോക്കാട്, എടോളി, പച്ചാണി, കൂത്തമ്പലം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 8–12, കായപൊയിൽ ട്രാൻസ്‌ഫോർമർ പരിധിയിൽ 11 –2, വെള്ളോറ, വെള്ളോറ ടവർ, ചെക്കികുണ്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ 2–5, കടേക്കര, നടുവിലേക്കുനി ട്രാൻസ്‌ഫോർമർ പരിധിയിൽ 8–5

വെള്ളൂർ∙ തവിടിശ്ശേരി നോർത്ത് ട്രാൻസ്ഫോർമറുകളിൽ 8–4

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS