ADVERTISEMENT

റേഷൻ വിതരണംനീട്ടി

കണ്ണൂർ ∙ നവംബറിലെ റേഷൻ വിതരണം 3 വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.

വിദ്യാഭ്യാസ ധനസഹായം

കണ്ണൂർ ∙ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം. 0495 2760509.

ശാരീരികക്ഷമതപരീക്ഷ

കണ്ണൂർ ∙ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (സ്പെഷൽ റിക്രൂട്ട്‌മെന്റ്-എസ്ടി ആദിവാസി 92/2022, 93/2022) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും 5, 6 തീയതികളിൽ കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തും.

റോഡ് അടച്ചിടും

കണ്ണൂർ ∙ കോലത്തുവയൽ-പാളിയത്ത്, വളപ്പ്-വെള്ളിക്കീൽ റോഡിൽ പണി നടത്തുന്നതിനാൽ പണ്ണേരി മിൽ ജംക്‌ഷൻ മുതൽ പാന്തോട്ടം അമ്പലം വരെയുള്ള ഭാഗം നാളെ അടച്ചിടും. പാളിയത്ത് വളപ്പിൽ നിന്നും ചെറുകുന്ന് തറ വരെയും തിരിച്ചും സർവീസ് നടത്തുന്ന വാഹനങ്ങൾ പണ്ണേരി ജംക‌്ഷൻ-റേഷൻകട-വെള്ളിക്കീൽ കൈരളി വായനശാല പോകണമെന്നു പിഡബ്ല്യുഡി നിരത്തുകൾ ഉപവിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

ഡിപ്ലോമ കോഴ്സ്

കണ്ണൂർ ∙ കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഒരു വർഷത്തെ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്/മോണ്ടിസോറി ടീച്ചർ ട്രെയിനിങ് ഡിപ്ലോമ കോഴ്‌സിലേക്കു പ്രവേശനം ആരംഭിച്ചു. 9947733940, 04602205474.

റജിസ്ട്രേഷൻ ക്യാംപ്

കണ്ണൂർ ∙ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നാളെ 10 മുതൽ 1 വരെ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തുന്നു. സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളിലേക്കാണു പരിഗണിക്കുക. ഫീസ് 250 രൂപ. പ്രായപരിധി 50 വയസ്സിൽ താഴെ. ആധാർ/വോട്ടേഴ്‌സ് ഐഡി/പാസ്‌പോർട്ട് /പാൻകാർഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കണം. 0497 2707610, 6282942066.

വാഴക്കന്ന് വിതരണം

മലപ്പട്ടം ∙ പഞ്ചായത്ത് കൃഷി ഭവൻ ജനകീയാസൂത്രണം 2022 – 23 പദ്ധതി പ്രകാരം വാഴക്കന്ന് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രമണി നിർവഹിച്ചു. വാർഡ് മെംബർ ഇ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ചന്ദ്രൻ, കെ.വി.മിനി, കെ.സജിത, എം.വി.അജ്നാസ്, കൃഷി ഓഫിസർ റിൻസി റോസ്, കൃഷി അസിസ്റ്റന്റ് ടി.രഘുവരൻ എന്നിവർ പ്രസംഗിച്ചു.

ലോകകപ്പ് ക്വിസ് 4ന്

മണക്കടവ് ∙ മാമ്പൊയിൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഉദയഗിരി പഞ്ചായത്തിലെ ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർഥികൾക്ക് 4ന് വൈകിട്ട് 3ന് ലോകകപ്പ് ക്വിസ് മത്സരം നടത്തുന്നു.

∙പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം: തിരുവപ്പന ഉത്സവം കൊടിയേറ്റ്– 9.50.
∙മടക്കാം പൊയിൽ ധർമ ശാസ്താക്ഷേത്രം : ഗണപതി കോവിൽ, നമസ്ക്കാര മണ്ഡപം കുറ്റിയടിക്കൽ കർമം 11.17– 12.02.
∙കരക്കാട് ധർമശാസ്താ ഭജനമന്ദിരം ഉത്സവം രണ്ടാം ദിവസം : ഗണപതി ഹോമം 4.30,ദീപാരാധന 7.00, കാഴ്ചവരവ് 7.30,ഭജന 8.30.ഗാനമേള 10.00.

വൈദ്യുതി മുടക്കം

∙പാടിയോട്ടുചാൽ‌ പട്ടുവം, ഹാജി മുക്ക്, കരുവാടകം 8.30– 2.00.
∙വെള്ളൂർ‌ ആലിൻകീഴിൽ, അഞ്ചങ്ങാടി 9.00– 5.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com