ADVERTISEMENT

ഫുട്ബോൾ ടൂർണമെന്റ് 

പുതിയങ്ങാടി∙ അൽഅമീൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തുന്ന 27-ാമത് കണ്ണൂർ, കാസർകോട് ജില്ലാതല  ഫുട്ബോൾ ടൂർണമെന്റ് ഈമാസം അവസാന വാരം പുതിയങ്ങാടി ഇ അഹമ്മദ് മിനി സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ റജിസ്റ്റർ ചെയ്യണം. ഫോൺ: 9995860102, 9895484940.അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

കുഞ്ഞിമംഗലം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു ഇക്കണോമിക്സ് അധ്യാപക ഒഴിവുണ്ട്.അഭിമുഖം7ന് 10ന്‌ സ്കൂൾ ഓഫിസിൽ.

അധ്യാപക ഒഴിവ്

തടിക്കടവ് ∙ ഗവ.ഹൈസ്കൂളിൽ ഗണിതശാസ്ത്ര അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 2ന് സ്കൂൾ ഓഫിസിൽ.

വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ ∙ഹൈടെൻഷൻ ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇന്ന് 8 മുതൽ 2വരെ ചന്ദ്രവയൽ, ഈങ്കുളം, മുണ്ടർകാനം, വങ്ങാട്, ചാത്തൻപാറ, പൊന്നംവയൽ, കൊട്രാടി, വള്ളിപ്പിലാവ്, കൊരമ്പക്കല്ല്, പോത്താം കണ്ടം, നീലിരിങ്ങ ട്രാൻസ്ഫോർമർ  പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.

രാമപുരം മഹാവിഷ്ണു ക്ഷേത്രം രഥം വലി ഇന്ന് 

പഴയങ്ങാടി∙ രാമപുരം മഹാവിഷ്ണുക്ഷേത്രത്തിൽ രഥോത്സവത്തിന്റെ ഭാഗമായുളള രഥം വലി ഇന്ന് വൈകിട്ട് 6.30ന് . മൂന്ന് ദിവസത്തെ വ്രതശുദ്ധിയോടെ സ്ത്രീ പുരുഷ ഭേദമെന്യേ രഥം വലിയിൽ ഭക്തർ പങ്കാളികളാകും. രാവിലെ 8ന് ഗണപതിഹോമം തുടർന്ന് ദർശനത്തിന് അതിപ്രധാനമുളള ഉത്സവബലി നടക്കും.വൈകിട്ട് 5ന് കലാ നിലയം സതീശൻ മാരാർ നീലേശ്വരം അവതരിപ്പിക്കുന്ന തായമ്പക.

കാർത്തിക ഉത്സവം 7ന്

തളിപ്പറമ്പ് ∙ കീഴാറ്റൂർ കൊളപ്രശേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ കാർത്തിക ഉത്സവം 7ന് ആഘോഷിക്കും. രാവിലെ 9ന് പാലും അരിയും കയറ്റൽ, കാർത്തിക കലം വയ്ക്കൽ എന്നിവയും രാത്രി ചൊവ്വ വിളക്കോടെ സമാപനവും നടക്കും.

തളിപ്പറമ്പ് ∙ പൂക്കോത്ത് തെരു പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക ഉത്സവം 7ന് ആഘോഷിക്കും. 8 മുതൽ മാതൃസമിതിയുടെ നേതൃത്വത്തിൽ ദേവീ മഹാത്മ്യ പാരായണം. 11.30ന് ദേവീ സ്തോത്ര പാരായണം.

3.30ന് പൂക്കോത്ത് കൊട്ടാരം വാദ്യസംഘത്തിന്റെ പഞ്ചാരിമേളം. 4ന് വിശേഷാൽ കാർത്തികപൂജ. 4.30ന് തായ് പരദേവതയുടെ തിടമ്പ് എഴുന്നള്ളത്ത്. 5ന് പ്രസാദ വിതരണം. 6ന് കാർത്തിക വിളക്ക്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com