ADVERTISEMENT

കണ്ണൂർ∙ കുഞ്ഞുങ്ങളിൽ ഹൃദയരോഗങ്ങൾക്കുള്ള സാധ്യത വർധിക്കുന്നുണ്ടെന്നും ഇവ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നും മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം തലവൻ ഡോ.കെ.ശിവകുമാർ പറഞ്ഞു. മലയാള മനോരമ മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്നു സംഘടിപ്പിച്ച ഹൃദയപൂർവം ക്യാംപിലാണ് കുട്ടികളിലെ ഹൃദയരോഗങ്ങളുടെ കാരണങ്ങളും പ്രതിവിധികളും അദ്ദേഹം വ്യക്തമാക്കിയത്.

ജന്മനാ ഹൃദയത്തിലുണ്ടാകുന്ന ദ്വാരങ്ങൾ, വാൽവുകളുടെയും രക്തക്കുഴലുകളുടെയും പ്രശ്നങ്ങൾ,ഹൃദയ അറകളുടെ എണ്ണത്തിലെ കുറവ് തുടങ്ങിയവയെല്ലാം ജനിതക അസുഖങ്ങളാണ്. കുഞ്ഞുങ്ങൾ ജനിച്ചതിനുശേഷം അണുബാധമൂലം ഹൃദയത്തിനു തകരാർ സംഭവിക്കാം. 15 മുതൽ 18 വരെ പ്രായക്കാരിൽ ജീവിതശൈലീ രോഗങ്ങളുമുണ്ടാകുന്നുണ്ട്.

തെറ്റായ ഭക്ഷണരീതികളും വ്യായാമമില്ലായ്മയും സമ്മർദവും അതിമവണ്ണവും മൂലമുണ്ടാകുന്ന ഹൃദ്രോഗം കുട്ടികളിൽ വർധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 100 ൽ ഒരു കുട്ടി ഹൃദയരോഗത്തോടെയാണ് ജനിച്ചുവീഴുന്നത്.ഈ മൂന്നുതരത്തിലുമുള്ള രോഗങ്ങൾ നിയന്ത്രിക്കാനുള്ള മാർഗങ്ങളും അദ്ദേഹം പങ്കുവച്ചു.

ഹൃദയരോഗങ്ങൾ തടയാം, ഡോക്ടർ പറയുന്നു

ജനിതകമായുണ്ടാകുന്ന ഹൃദയരോഗം ബന്ധുക്കൾ തമ്മിലുള്ള വിവാഹം ഒഴിവാക്കണം ആദ്യത്തെ പ്രസവം 23–30 വയസ്സിനുള്ളിൽ ഗർഭകാലത്ത് മദ്യപാനം പൂർണമായും ഒഴിവാക്കണം.അമ്മമാർ മദ്യപിച്ചാൽ കുഞ്ഞുങ്ങളുടെ ഹൃദയത്തിനു ദ്വാരങ്ങളുണ്ടാകാനുള്ള സാധ്യത കൂടും.ഗർഭധാരണത്തിനു മുൻപേതന്നെ ആവശ്യത്തിനു വ്യായാമവും ചിട്ടയായ ഭക്ഷണക്രമവും പാലിച്ച് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവ വരാതെ സൂക്ഷിക്കണം.

അമ്മമാർ വാക്സീനുകൾ കൃത്യമായി എടുക്കണം, ഫോളിക് ആഡിസ് പോലുള്ള ഗുളികകളും കഴിക്കണം18–ാം ആഴ്ചയിലെ അൾട്രാസൗണ്ട് സ്കാനിങ് മുതൽ ഹൃദയത്തിന്റെ പ്രശ്നങ്ങൾ കണ്ടെത്താം. പ്രശ്നങ്ങൾ കണ്ടെത്തിയാൽ കുഞ്ഞിനു മികച്ച ചികിത്സ ഉറപ്പാക്കുന്ന ആശുപത്രികൾ പ്രസവത്തിനായി തിരഞ്ഞെടുക്കുക.

അണുബാധ മൂലമുള്ള ഹൃദയദ്രോഗം 

തൊണ്ടയിൽ വരുന്ന അണുബാധയെ പ്രതിരോധിക്കാൻ ശരീരം ഉൽപാദിപ്പിക്കുന്ന ആന്റിബോഡികൾ ചിലപ്പോൾ കുഞ്ഞുങ്ങളുടെ ഹൃദയത്തെ ബാധിച്ചേക്കാം.വാൽവ് ചുരുക്കം, വീക്കം എന്നീ പ്രശ്നങ്ങളുണ്ടാകാം.അമിത ആൾക്കൂട്ടങ്ങളിൽ നിന്ന് കുട്ടിയെ മാറ്റിനിർത്തുകതൊണ്ടയിൽ അണുബാധ വന്നാൽ കൃത്യമായി ചികിത്സിക്കുകഅണു ബാധയ്ക്കു ശേഷം ഹൃദയത്തിന്റെ പ്രവർത്തനം പരിശോധിക്കുകയും ആവശ്യമെങ്കിൽ പെൻസിലിൻ കുത്തിവയ്പ് സ്വീകരിക്കുകയും ചെയ്യുക.

15–18 വയസ്സുള്ളകുട്ടികളിലെ ഹൃദയദ്രോഗം 

അമിതമായ മൊബൈൽ, ടിവി ഉപയോഗം കുറയ്ക്കുക.പുറത്തിറങ്ങിയുള്ള കളികൾ, സൈക്ലിങ് എന്നിവ പ്രോത്സാഹിപ്പിക്കുകഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുകജങ്ക് ഫുഡ്, ഉപ്പ് കൂടുതലുള്ള ചിപ്സ് എന്നിവ പരമാവധി കുറയ്ക്കുക.

അമിതവണ്ണമുണ്ടാകാനുള്ള എല്ലാ സാഹചര്യങ്ങളും തടയുകപഠനഭാരം മൂലം കുട്ടികളിൽ സമ്മർദമുണ്ടാകാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധകൊടുക്കണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com