കടുവപ്പേടി തുടരുന്നതിനിടെ നായയെ അജ്ഞാത ജീവി പിടിച്ചതായി സംശയം

wayanad-again-tiger-attack-at-ponmudikotta
SHARE

ഉളിക്കൽ ∙ മേഖലയിൽ കടുവ ഇറങ്ങിയതായുള്ള ആശങ്ക തുടരുന്നതിനിടെ പട്ടിയെ അജ്ഞാത ജീവി പിടിച്ചുകൊണ്ടുപോയതായി സംശയം. കോക്കാട് ഊരംങ്കോട് പ്രദേശത്ത് ഇന്നലെ രാത്രി 8നാണു സംഭവം. പട്ടിയുടെ നിലവിളിയും പിടിച്ചുവലിച്ചു കൊണ്ടുപോകുന്ന ശബ്ദവും ആണ് പരിസരവാസികൾ കേട്ടത്.ഉളിക്കൽ പൊലിസും നാട്ടുകാരും തിരച്ചിൽ നടത്തുന്നുണ്ട്.

വനം വകുപ്പിലും വിവരം കൈമാറി. പട്ടിയുടെ നിലവിളി കേട്ടതിനെ തുടർന്ന് എന്താണ് എന്നറിയാൻ ഭാഗ്യേഷ് എന്നയാൾ തന്റെ വളർത്തുനായ അഴിച്ചു വിട്ടിരുന്നു. ഈ നായ ഒച്ച കേട്ട ഭാഗത്തേക്ക് ഓടിയെങ്കിലും ഭയന്ന നിലയിൽ തിരിച്ചു വന്നത് ആശങ്ക ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പുറവയൽ മൂസാൻപീടിക ഭാഗത്ത് കണ്ട കടുവ വയത്തൂർ ഭാഗത്തേക്ക് പോയതായാണ് നാട്ടുകാർ സംശയിക്കുന്നത്. ഇതിനു സമീപം ആണു കോക്കാട് ഊരംങ്കോട് പ്രദേശം. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി സ്ഥലത്ത് എത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS