ADVERTISEMENT

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഞായറാഴ്ച രാത്രി 11.50നു ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ സ്വദേശി നസീറിൽ നിന്നാണ് എയർ കസ്റ്റംസ് 889 ഗ്രാം സ്വർണം പിടികൂടിയത്.പ്രതിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. തുടരന്വേഷണം ആരംഭിച്ചു. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ സി.വി.ജയകാന്ത്, സൂപ്രണ്ട് അസീബ് ചെന്നാട്ട്, ഇൻസ്പെക്ടർമാരായ സൂരജ് ഗുപ്ത, പങ്കജ്, അശ്വിന നായർ തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com