ADVERTISEMENT

പഴയങ്ങാടി ∙ മാടായിക്കാവിന് സമീപത്തെ ഇ.ഐ.കൃഷ്ണന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ആറര പവൻ സ്വർണാഭരണവും 6,000 രൂപയും മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസമാണ് മോഷണം ശ്രദ്ധയിൽപെട്ടത്. കഴിഞ്ഞമാസം അവസാനവാരം വീട് പൂട്ടി ബന്ധുവീട്ടിൽ പോയിരുന്നു. ഈ സമയത്താകാം മോഷണം നടന്നതെന്നാണ് വീട്ടുടമ കൃഷ്ണൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വീടിന്റെ താക്കോൽ വയ്ക്കുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കിയാണ് മോഷണം. അലമാരയിൽ 14,000 രൂപ ഉണ്ടെങ്കിലും 6,000 രൂപ മാത്രമാണ് മോഷണം പോയത്. 

ബാക്കി 8,000 രൂപ അലമാരയിൽ തന്നെയുണ്ട്. നാലര പവൻ കരിമണിമാല, അരപവൻ മോതിരം, ഒന്നര പവൻ തൂക്കം വരുന്ന 15 ചെറിയ മോതിരങ്ങൾ എന്നിവയാണ് തുണിയിൽ പൊതിഞ്ഞ് അലമാരയിൽ വച്ചിരുന്നത്. വീടിന് മുന്നിൽ ക്യാമറ ഉണ്ടെങ്കിലും ദൃശ്യങ്ങൾ വ്യക്തമല്ല. സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണ ഉളളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച സൂചന. പഴയങ്ങാടി എസ്ഐ സി.വത്സരാജന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com