ADVERTISEMENT

ഇരിട്ടി∙ എടൂർ ടൗണിന് സമീപത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. മുണ്ടയാംപറമ്പിൽ കഴിഞ്ഞദിവസം കണ്ട കടുവ ഈ മേഖലയിലേക്ക് മാറിയതായാണ് നിഗമനം. വെളിമാനം, കീഴ്പ്പള്ളി, കരിക്കോട്ടക്കരി, എടപ്പുഴ ,വീർപ്പാട്, വിയറ്റ്നാം േഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം.

കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, കണ്ണവം റേഞ്ചർ അഖിൽ നാരായണൻ, ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ കാൽപാട് കടുവയുടെ ആണെന്ന് സ്ഥിരീകരിച്ചു. വില്ലേജ് ഓഫിസ് പരിസരത്ത് നിന്ന് 30 മീറ്റർ കരിക്കോട്ടക്കരി റോഡിലാണ് കാൽപാട് കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com