കൃഷി നാശം: കാട്ടുപന്നികളെ വെടി വയ്ക്കാൻ ഉത്തരവ്

SHARE

ശ്രീകണ്ഠപുരം ∙ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ ചെങ്ങളായി പഞ്ചായത്ത് ഉത്തരവിട്ടു. പഞ്ചായത്തിലെ തോക്ക് ലൈസൻസുള്ള മാപ്പോത്ത് മനോഹരൻ, പി.ആർ.ഗോപകുമാർ‌ എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി. മേയ് 27 വരെ പ്രാബല്യത്തിലുള്ള ഉത്തരവാണ് പഞ്ചായത്ത് പുറത്തിറക്കിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11ൽ 1 ബി പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത്തരത്തിൽ ഉത്തരവ് ഇറക്കാൻ ചുമതലപ്പെട്ടയാൾ. സർക്കാർ ഓണററി വൈൽഡ് ലൈഫ് വാർഡന്റെ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റിന് നൽകിയിരുന്നു.

ചുമതലപ്പെട്ട ഉദ്യോഗസ്ഥനായി സെക്രട്ടറിയേയും നിയമിച്ചു. ചെങ്ങളായി പഞ്ചായത്തിലെ താഴത്തുവയൽ, തവറൂൽ പാടശേഖര സമിതികളാണ് കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി കാണിച്ച് പഞ്ചായത്തിൽ പരാതി നൽകിയത്. ഈ സാഹചര്യത്തിലാണ് തോക്ക് ലൈസൻസ് ഉള്ള 2 പേരെ ചുമതലപ്പെടുത്തി പഞ്ചായത്ത് ഉത്തരവ് ഇറക്കിയത്. ഇത്തരത്തിൽ വെടിവെച്ചു കൊല്ലുന്ന പന്നികളുടെ ശാസ്ത്രീയമായ മഹസർ പഞ്ചായത്ത് സെക്രട്ടറിയോ, സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യാഗസ്ഥനോ തയാറാക്കിയ ശേഷം നിയമപ്രകാരം ഇവയെ സംസ്കരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS