ADVERTISEMENT

കണ്ണൂർ ∙ ജില്ലാ അഗ്രി–ഹോർട്ടികൾചറൽ സൊസൈറ്റിയുടെ ‘കണ്ണൂർ പുഷ്പോത്സവം’ പൊലീസ് മൈതാനിയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ കൃഷി ഓഫിസർ പി.വി.ഷൈലജ അധ്യക്ഷത വഹിച്ചു. മേയർ ടി.ഒ.മോഹനൻ മുഖ്യാതിഥിയായി. സംഘാടക സമിതി ജനറൽ കൺവീനർ വി.പി.കിരൺ, വൈസ് ചെയർമാൻ ഡോ. കെ.സി.വത്സല, എന്നിവർ പങ്കെടുത്തു. ഗായകൻ അതുൽ നറുകരയും സംഘവും ഗാനമേള അവതരിപ്പിച്ചു.

ചെടികൾ, ഫലവൃക്ഷത്തൈകൾ, മറ്റു നടീൽ വസ്തുക്കൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. ഫെബ്രുവരി ആറ് വരെയാണ് പുഷ്പോത്സവം. 50 രൂപയാണ് പ്രവേശനഫീസ്. ഇന്ന് രാവിലെ 10ന് പുഷ്പാലങ്കാര ക്ലാസ്, 2.30ന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് കാർവിങ് ക്ലാസ് എന്നിവ നടക്കും. 6.30ന് തളാപ്പ് കലാഗുരുകുലം അവതരിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com