ADVERTISEMENT

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച എംപ്ലോയബിലിറ്റി സെന്റർ നേതൃത്വത്തിൽ തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ ലഭിക്കുന്നതിനായി ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തും. 31ന് രാവിലെ 10 മുതൽ 1 വരെയാണ് റജിസ്ട്രേഷൻ. ഫോൺ : 0497 2707610, 62829 42066.

ന്യൂനപക്ഷ ക്ഷേമ സ്‌കോളർഷിപ്

മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്സി, ബുദ്ധ എന്നീ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി ഉന്നത പഠനം നടത്താൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌കോളർഷിപ് നൽകും. http://www.minoritywelfare.kerala.gov.in.

ശരീര സൗന്ദര്യ മത്സരം ഇന്നും നാളെയും

കണ്ണൂർ∙ കണ്ണൂർ ഡിസ്ട്രിക്ട് ബോഡി ബിൽഡേഴ്സ് അസോസിയേഷൻ നേതൃത്വത്തിലുള്ള ശരീര സൗന്ദര്യ മത്സരം ഇന്നും നാളെയും മുണ്ടയാട് ഇൻഡോർ സ്റ്റേ‍ഡിയത്തിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 3ന് മത്സരാർഥികളുടെ ഭാരനിർണയം നടക്കും. നാളെ രാവിലെ 9ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും. സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ്, ഫിസിക്കലി ചാലഞ്ച്ഡ്, മെൻ–വിമൻ, സ്പോർട്സ്, ഫിസിക് വിഭാഗങ്ങളിലായാണ് മത്സരമെന്ന് സംഘാടകരായ എം.കെ.കൃഷ്ണകുമാർ, കെ.പി.മുഹമ്മദ് തജ്​വീർ, നൗഷൽ തലശേരി എന്നിവർ അറിയിച്ചു.

വിചാരണ മാറ്റി

കലക്ടറേറ്റിൽ 31ന് വിചാരണ നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയതായി ആർആർ ഡപ്യൂട്ടി കലക്ടർ അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com