ആശുപത്രിയിൽനിന്ന് മുങ്ങിയ പ്രതി പിടിയിൽ
Mail This Article
×
കണ്ണൂർ∙ ജില്ലാ ആശുപത്രിയിൽ നിന്ന് മുങ്ങിയ റിമാൻഡ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാവൂർ പൊലീസ് ശനിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്ത പീഡന കേസിലെ പ്രതി കോളയാട് സ്വദേശി ഹരീഷിനെ (20) ആണ് കോവിഡ് പരിശോധനയ്ക്ക് വേണ്ടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. രാത്രി 9.30 ഓടെ പരിശോധന കഴിഞ്ഞ് തിരിച്ച് പോകാൻ ഒരുങ്ങവേയാണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ(30) രാവിലെ കണ്ണൂർ തായത്തെരു റെയിൽവേ കട്ടിങ്ങിനു സമീപത്തുനിന്നാണ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.