ADVERTISEMENT

പരിയാരം∙ കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. ആദ്യ ഘട്ടത്തിൽ 147 ഡോക്ടർമാരുടെ ഇന്റഗ്രേഷനാണ് പൂർത്തിയായത്. എന്നാൽ കാർഡിയോളജി, ഡെന്റൽ കോളജ് വിഭാഗത്തിലെ ഡോക്ടർമാരെ സർക്കാർ ജീവനക്കാരാക്കുന്ന ഇന്റഗ്രേഷൻ ഉത്തരവിൽ പരാമർശിക്കാത്തതിൽ ദുരൂഹതയുണ്ട്. 

പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ, ജീവനക്കാരും ഉൾപ്പെടെ 668 പേരെ സർവീസിൽ ഉൾപ്പെടുത്തി നേരത്തെ ഉത്തരവിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. മറ്റുള്ള ജീവനക്കാരുടെ ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുണ്ട്. 

പരിയാരം മെഡിക്കൽ കോളജ്, പരിയാരം ഡെന്റൽ കോളജ്, ഫാർമസി കോളജ്, നഴ്‌സിങ് കോളജ്, സഹകരണ ഹൃദയാലയ, പാരാമെഡിക്കൽ സയൻസസ് എന്നിവ സർക്കാർ ഏറ്റെടുക്കുകയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 1551 തസ്തികകൾ സൃഷ്ടിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com