ADVERTISEMENT

പഴയങ്ങാടി∙ ജൈവ വൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിൽ വൻ തീപിടിത്തം. രാവിലെ 10ഓടെയാണ് പാറയിലെ കിഴക്കൻ ചെരിവിലെ തെക്കിനാക്കൽ കോട്ടയ്ക്കടുത്ത്  തീ പടർന്നത്.  നല്ല കാറ്റ് ഉണ്ടായതിനാൽ തീ നിമിഷ നേരം കൊണ്ട് പടർന്ന് പിടിക്കുകയായിരുന്നു.  മാടായി കോളജ്, 110 കെ.വി. സബ് സ്റ്റേഷൻ പരിസരത്തേക്ക്  തീപടർന്നു. ഭാഗ്യത്തിനാണ്  വൻ ദുരന്തം ഒഴിവായത്.  5  ഏക്കറിലേറെ സ്ഥലത്തെ പുൽമേട് തീ വിഴുങ്ങി. 

പയ്യന്നൂരിൽ നിന്ന് എത്തി അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ്  എത്തി മൂന്ന് മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.റോഡ് സൗകര്യം ഇല്ലാത്ത ഭാഗത്ത്  തീ പടർന്നത് അണയ്ക്കാൻ വൈകാൻ കാരണമായി. സ്റ്റേഷൻ ഓഫിസർ  ടി.കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com