ADVERTISEMENT

ചെറുതാഴം കാട്ട് ചിറക്കൽ പുതിയ ഭഗവതി ക്ഷേത്രം കളിയാട്ടം 3,4,5 തീയതികളിൽ : പിലാത്തറ ∙ ചെറുതാഴം കാട്ട് ചിറക്കൽ പുതിയ ഭഗവതി ക്ഷേത്രം കളിയാട്ടം 3,4,5 തീയതികളിൽ നടക്കും. 3ന് രാവിലെ 8 മുതൽ തന്ത്രി പന്നിയോട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശുദ്ധി കർമങ്ങളും ഗണപതിഹോമവും നടക്കും. രാത്രി 7ന് ഗുളികന് കലശം . 4ന് വൈകിട്ട് 6.30ന് തോറ്റം. രാത്രി 8ന് വെള്ളാട്ടം.10ന് കന്നിക്കൊരു മകന്റെയും 12ന് പാടാർ കുളങ്ങര വീരൻ ദൈവത്തിന്റെയും പുറപ്പാട്. 5ന് പുലർച്ചെ കാട്ട് ചിറക്കൽ ഭഗവതിയുടെ പുറപ്പാട്.

പ്രതിഷ്ഠാദിനവും കളിയാട്ട ഉത്സവവും 3 മുതൽ

ചെറുപുഴ∙ കരിയക്കര പൊട്ടൻദൈവ ദേവസ്ഥാനം പ്രതിഷ്ഠാദിനവും കളിയാട്ട ഉത്സവവും  3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ നടക്കും. 3ന് രാവിലെ 8ന് ക്ഷേത്രംതന്ത്രി ക്ലായിക്കോട് തെക്കില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കും. 4ന് രാത്രി 7.30ന് ഗോക്കടവ് ചന്ദ്രശേഖരൻ നായരുടെ ആധ്യാത്മിക പ്രഭാഷണം. 8.30ന് പൊട്ടൻതെയ്യത്തിന്റെ തോറ്റം. 5ന് പുലർച്ചെ 6ന് പൊട്ടൻതെയ്യത്തിന്റെ പുറപ്പാട്, ഉച്ചയ്ക്ക് അന്നദാനം.

അധ്യാപക ഒഴിവ്

പയ്യന്നൂർ ∙ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക ഒഴിവ് ഉണ്ട്. അഭിമുഖം ഇന്ന്  2.30ന് സ്കൂൾ ഓഫിസിൽ.

അപേക്ഷ ക്ഷണിച്ചു

പയ്യന്നൂർ∙ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ, എരമം-കൂറ്റൂർ, ചെറുപുഴ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയിൽ പ്രായമുളള എസ്എസ്എൽസി പാസായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്കും എസ്എസ്എൽസി പാസാകാത്ത വനിതകളിൽ നിന്നും ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ 15ന് വൈകിട്ട് 5 വരെ സ്വീകരിക്കും.  ഫോൺ: 04985 236166.

തുല്യതാ കോഴ്‌സ്: റജിസ്ട്രേഷൻ ഇന്ന് മുതൽ

സംസ്ഥാന സാക്ഷരത മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്കുള്ള റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. www.literacymissionkerala.org ഫോൺ: 0497 2707699.

വിദ്യാഭ്യാസ സഹായധനം

വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായ ധനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ അതത് സ്ഥലത്തെ ഐസിഡിഎസ് ഓഫിസിലെ ശിശുവികസന പദ്ധതി ഓഫിസർമാർക്ക് 20നകം സമർപ്പിക്കണം.

മദ്രസാധ്യാപക ക്ഷേമനിധി: അംശദായംഅടക്കണം

കണ്ണൂർ∙കേരള മദ്രസാധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളായ മുഴുവൻ അധ്യാപകരും 2022-2023 സാമ്പത്തിക വർഷത്തെ അംശദായം 2023 മാർച്ച് 10ന് മുൻപായി അടയ്ക്കണമെന്ന് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു–0495 2966577, 9188230577.

വനിതാ സംരംഭകത്വ പരിപാടി

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി നടത്തും. ഫെബ്രുവരി 6 മുതൽ 17 വരെ കളമശേരി കീഡ് ക്യാംപസിലാണ് പരിശീലനം. കോഴ്സ് ഫീ സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം ഉൾപ്പെടെ 5900 രൂപയും താമസം ഇല്ലാതെ 2421 രൂപയുമാണ് ഫീസ്. ഫോൺ: 0484 2532890, 2550322, 9605542061.

റാങ്ക് പട്ടിക റദ്ദാക്കി

കണ്ണൂർ∙ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്-മലയാളം മാധ്യമം, തസ്തികമാറ്റം വഴി, 508/2019) തസ്തികയുടെ തിരഞ്ഞെടുപ്പിന് 2021 ഡിസംബർ 28ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരെയും നിയമന ശുപാർശ ചെയ്തതിനാൽ പട്ടിക റദ്ദാക്കിയതായി ജില്ലാ പി‌എസ്‌സി ഓഫിസർ അറിയിച്ചു.

മസ്റ്ററിങ് പൂർത്തിയാക്കണം

മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ നിന്നു 2019 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തിയാക്കാത്തവർ ഫെബ്രുവരി 20നകം പൂർത്തിയാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.  മസ്റ്ററിങ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടസ്സപ്പെടും. ഫോൺ: 0497 2705197.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com