ADVERTISEMENT

മണിനാദം നാടൻപാട്ട് മത്സരം:കണ്ണൂർ∙കലാഭവൻ മണിയുടെ സ്മരണാർത്ഥം സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന മണിനാദം നാടൻപാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ യുവജനക്ഷേമ ബോർഡിൽ അഫിലിലേഷനുളള യൂത്ത്-യുവ-യുവതി ക്ലബുകളിൽ നിന്നും 18നും 40നും ഇടയിൽ പ്രായമുളള 10 പേരുടെ ഒരു ടീമിന് മത്സരത്തിൽ പങ്കെടുക്കാം. ക്ലബ്ബിന്റെ അപേക്ഷയും അംഗങ്ങളുടെ പ്രായം തെളിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം 8ന് വൈകിട്ട് 5ന് മുൻപായി ജില്ലാ ഓഫിസിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം.

സംരംഭകത്വ ശിൽപശാല

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്‌മെന്റും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ബേക്കറി നിർമാണ സംരംഭകത്വ ശിൽപശാല നടത്തും. ഫെബ്രുവരി 20 മുതൽ 24 വരെ കളമശേരി ക്യാംപസിലാണ് പരിപാടി. 1800 രൂപയാണ് ഫീസ്. ഫോൺ: 0484 2532890, 2550322.

തൈകൾ വിതരണം ചെയ്യും

പിലാത്തറ∙ ചെറുതാഴം കൃഷി ഭവനിൽ ടിഷ്യു കൾചർ വാഴ, ഗ്രാഫ്റ്റ് മാവിൻ തൈ, പേര തൈ എന്നിവ എത്തിയിട്ടുണ്ട്. സബ്സിഡി നിരക്കിൽ ആവശ്യമുള്ളവർ ഇന്ന് കൃഷി ഭവനിൽ എത്തുക.

മത്സരപ്പരീക്ഷാ പരിശീലനം

പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്ന പട്ടികവർഗ ഉദ്യോഗാർഥികൾക്കായി ജില്ലാ പഞ്ചായത്തും ജില്ലാ പട്ടികവർഗ വികസന ഓഫിസും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചേർന്ന് 30 ദിവസത്തെ സൗജന്യ മത്സരപ്പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/ എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിശദ വിവരങ്ങളടങ്ങിയ അപേക്ഷ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 6 നു മുൻപായി ഇ–മെയിലായോ നേരിട്ടോ സമർപ്പിക്കണം. ഉദ്യോഗാർഥികൾക്ക് സ്റ്റൈപൻഡ് ലഭിക്കും. teetpmb.emp.lbr@kerala.gov.in., 0460 2209400.

ഡേറ്റ എന്യൂമറേറ്റർ നിയമനം

ഫിഷറീസ് വകുപ്പ് മാനേജ്മെന്റ് ഓഫ് മറൈൻ ഫിഷറീസ് പദ്ധതിയിൽ ഉൾപ്പെടുത്തി മറൈൻ ഡേറ്റ കലക്‌ഷൻ ആൻഡ് ജുവനൈൽ ഫിഷിങ് സർവേ, ഇൻലാൻഡ് ഡേറ്റ കലക്‌ഷൻ ആൻഡ് ഫിഷിങ് സർവേ നടത്താനായി ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ ഡേറ്റ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ഫിഷറീസ് സയൻസ് വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ള 21നും 36നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാ ബത്ത ഉൾപ്പെടെ പ്രതിമാസം 25,000 രൂപ വേതനം. താൽപര്യമുള്ളവർ 8 നു രാവിലെ 10ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. 0497 2731081.

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യോഗം ഇന്ന്

ശ്രീകണ്ഠപുരം നഗരസഭ, പേരാവൂർ, മയ്യിൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരി, ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ എന്നിവരുടെ യോഗം ഇന്ന് വൈകിട്ട് 4.30ന് കലക്ടറുടെ ചേംബറിൽ ചേരും.

ഹിന്ദി അസി. പ്രഫസർ ഒഴിവ്

ഐഎച്ച്ആർഡിയുടെ കീഴിൽ നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജിൽ ഹിന്ദി അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യുജിസി യോഗ്യതയുള്ളവരാകണം അപേക്ഷകർ. 6ന് രാവിലെ 10നു കോളജിൽ അഭിമുഖം. ഫോൺ: 0497 2877600, 8547005059.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com