കണ്ണൂർ ∙ ബജറ്റ് ജനദ്രോഹമാണെന്ന് ആരോപിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനവും ബജറ്റിന്റെ കോപ്പി കത്തിക്കലും നടത്തി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി.കെ.സി.മുഹമ്മദ് ഫൈസൽ, കെ.പ്രമോദ്, രാജീവൻ എളയാവൂർ, റഷീദ് കവ്വായി, കൂക്കിരി രാഗേഷ്, ഡോ.ജോസ് ജോർജ് പ്ലാന്തോട്ടം, റിജിൽ മാക്കുറ്റി, സുദീപ് ജെയിംസ്, പി.മുഹമ്മദ് ഷമ്മാസ്, കല്ലിക്കോടൻ രാഗേഷ്, ടി.അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ ∙ ജനങ്ങളെ കൊള്ളയടിക്കുന്നതാണ് പിണറായി സർക്കാരിന്റെ ബജറ്റെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബജറ്റിന്റെ കോപ്പി കത്തിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ റോബർട്ട് വെള്ളാം വെള്ളി, റിജിൻ രാജ്, ജില്ലാ ഭാരവാഹികളായ വി.രാഹുൽ, തേജസ് മുകുന്ദ്, മഹിത മോഹൻ, ശ്രീജേഷ് കൊയിലേരിയൻ, ഷാജു കണ്ടമ്പേത്ത്, സുമിത്ത്, സി.വി.ലിഷ വി.വി,നവീൻ കുമാർ, പ്രിനിൽ മതുക്കോത്ത്, എം.കെ.വരുൺ തുടങ്ങിയവർ നേതൃത്വം നൽകി.