ADVERTISEMENT

കണ്ണൂർ ∙ മുൻ വർഷങ്ങളിൽ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതികളിൽ പലതും ആവർത്തിച്ച് സംസ്ഥാന ബജറ്റ്. 13 വർഷം മുൻപ് പ്രഖ്യാപിച്ച ഐടി പാർക്ക്, 7 വർഷം മുൻപ് പ്രഖ്യാപിച്ച അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖം, 6 വർഷം മുൻപ് പ്രഖ്യാപിച്ച പയ്യന്നൂരിലെ ഫിഷറീസ് സർവകലാശാല, 4 വർഷം മുൻപ് പ്രഖ്യാപിച്ച പെരളശ്ശേരി എകെജി മ്യൂസിയം തുടങ്ങിയവയെല്ലാം ഇത്തവണയും ബജറ്റിൽ ഇടംപിടിച്ചു. പലതിനും നാമമാത്രമായ തുകയാണ് നീക്കി വച്ചത് എന്നതിനാൽ ഇവയിൽ പലതും യാഥാർഥ്യമാവാൻ ഇനിയും വർഷങ്ങൾ വേണ്ടി വരും.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പദ്ധതികൾക്കു മിക്കതിനും ആവശ്യമായ തുക ലഭിച്ചു. കണ്ണൂർ സർവകലാശാലയിൽ പുതിയ കോഴ്സുകൾ അനുവദിച്ചതും മലബാർ കാൻസർ സെന്ററിന് 28 കോടി രൂപ അനുവദിച്ചതും വടക്കേ മലബാറിനാകെ നേട്ടമാകും. പഴശ്ശി കനാൽ പൂർത്തിയാക്കാൻ 10 കോടി രൂപ അനുവദിച്ചതു കർഷകർക്ക് ആശ്വാസമാണ്. ജലപാതയ്ക്കായി കിഫ്ബി വഴി 300 കോടി രൂപ അനുവദിച്ചതിന്റെ വിഹിതം ജില്ലയിലും ലഭ്യമാകും. ടൂറിസം വികസന ഇടനാഴിയിൽ ജില്ലയിലെ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. 

  നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താൻ ആകെ നീക്കിവച്ച 770.21 കോടി രൂപയുടെയും കിൻഫ്രയ്ക്ക് അനുവദിച്ച 335.56 കോടി രൂപയുടെയും പദ്ധതികളുടെ പ്രയോജനം ജില്ലയ്ക്കു ലഭിക്കുമെന്നാണു കരുതുന്നത്. മനുഷ്യ വന്യജീവി സംഘർഷത്തിന് സംസ്ഥാനത്താകെ നീക്കിവച്ചത് 50.85 കോടി രൂപ മാത്രമാണ്. നഷ്ടപരിഹാരം, പ്രതിരോധ മാർഗങ്ങൾ ഒരുക്കൽ, ദ്രുതകർമ സേനാ വിന്യാസം, ഉപകരണങ്ങൾ തുടങ്ങി ആവശ്യങ്ങളേറെയായതിനാൽ തുക തികയില്ലെന്നുറപ്പ്.

ജില്ലയ്ക്ക് എന്തെല്ലാം

∙ കണ്ണൂരിലെ ഐടി പാർക്കിന്റെ നിർമാണം ഈ വർഷം തന്നെ ആരംഭിക്കും.

∙ മലബാർ കാൻസർ സെന്ററിന് 28 കോടി.

∙ അഴീക്കലിലെ ഗ്രീൻഫീൽഡ് തുറമുഖത്തിന് 9.74 കോടി രൂപ. (തുറമുഖത്തിന് മൊത്തം ചെലവ് 3698 കോടി)

∙ കണ്ണൂർ സർവകലാശാലയിൽ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് സയൻസസ്, കോസ്റ്റൽ ഇക്കോസിസ്റ്റം സ്റ്റഡീസ്, ക്വാണ്ടം കംപ്യൂട്ടിങ് കേന്ദ്രം, പ്രോട്രോമിക്സ് ആൻഡ് ജീനോമിക്സ് റിസർച്ച് കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം.

∙ കണ്ണൂർ, കാസർകോട് ഉൾപ്പെടെ 6 ജില്ലകളിൽ കരിയർ ഡവലപ്മെന്റ് പാർക്കുകൾ.

∙ കണ്ണൂർ പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സെന്റർ ഇൻ ഫയർ ആൻഡ് സേഫ്റ്റി സയൻസസിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ.

∙ പിണറായിലെ കാർഷിക ജൈവ വൈവിധ്യ കേന്ദ്രം ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ ജൈവവൈവിധ്യ സംരക്ഷണത്തിന് 10 കോടി.

∙ ഫിഷറീസ് സർവകലാശാലയുടെ പുതിയ ക്യാംപസ് പയ്യന്നൂരിൽ പ്രവർത്തനം തുടങ്ങും. ക്യാംപസ് വികസനത്തിനും അടിയന്തര ആവശ്യങ്ങൾക്കുമായി – 2 കോടി രൂപ.

∙ മുളപ്ര പാലം - 1 കോടി

∙ ചൂരൽ - അട്ടോളി ഇല്ലം കുറുവേലി റോഡിന് അട്ടോളി ഇല്ലത്തിന് സമീപം റഗുലേറ്റർ കം ബ്രിജ് - 1 കോടി

∙ പൊന്ന്യം ഏഴരക്കണ്ടത്തിൽ കളരി മ്യൂസിയം 8 കോടി 

∙ ഇരിട്ടി -പേരാവൂർ -നെടുംപൊയിൽ റോഡ്, മാടത്തിൽ -എടൂർ- കീഴ്പ്പള്ളി -കാക്കയങ്ങാട് റോഡ് ഉൾപ്പെടെയുള്ള റോഡുകൾക്ക് 100 രൂപ ടോക്കൺ പ്രൊവിഷൻ

∙ മണ്ഡലം ജെൻഡർ സെന്ററിന് 2 കോടി

∙ ചിറ്റാരിപ്പറമ്പ് – വട്ടോളി – കോയാറ്റിൽ റോഡ് – 3.75 കോടി

∙ തളിപ്പറമ്പ് കോടതി സമുച്ചയത്തിനു കെട്ടിടവും പുതിയ എക്സൈസ് ഓഫിസും നിർമിക്കാൻ നിർദേശം.

∙ അഴീക്കോട് പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിട നിർമാണത്തിന് 2 കോടി രൂപ.

∙ പള്ളിയാംമൂല - കാപ്പിലെപ്പീടിക റോഡിന് 2 കോടി

∙ ചിറക്കൽ പനങ്കാവ് - കുന്നുംകൈ റോഡിന് 2 കോടി

∙ ഗ്രാമീണ റോഡുകൾ മെക്കാഡം ടാറിങ് – 20 കോടി

∙ അഞ്ചരക്കണ്ടി വെലോഡ്രോമിന് ഭൂമി ഏറ്റെടുക്കൽ – 10 കോടി

∙ സയൻസ് ആൻഡ് ടെക്നോളജി കേന്ദ്രം – 20 കോടി

∙ ബ്രണ്ണൻ കോളജിൽ സ്മാർട്ട് ക്ലാസ് റൂം – 2 കോടി

∙ ബ്രണ്ണൻ കോളജ് മൈതാനം നവീകരണം – 1 കോടി

∙ 5 പഞ്ചായത്തുകളിൽ കളിസ്ഥലത്തിന് – 5 കോടി 

∙ ആറ് സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം – 5 കോടി രൂപ

∙ പിണറായി എജ്യുക്കേഷൻ ഹബ്ബിൽ പോളിടെക്നിക് കോളജ് 

∙ കണ്ണൂർ പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സെന്റർ ഇൻ ഫയർ ആൻഡ് സേഫ്റ്റി സയൻസസിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ.

∙ 4 പഞ്ചായത്തുകളിൽ വാതക ശ്മശാനം – 2.75 കോടി

∙ പെരളശ്ശേരി, ചക്കരക്കൽ, കടമ്പൂർ, ഇരിവേരി ആരോഗ്യ കേന്ദ്രങ്ങൾക്ക് – 2.4 കോടി

∙ പാച്ചപ്പൊയ്ക, മൂന്നാംപാലം, പന്തക്കപ്പാറ ടൗൺ വികസനം – 1.25 കോടി

∙ ചക്കരക്കൽ കമ്യൂണിറ്റി ഹാൾ – 5 കോടി

∙ ബാലഭവൻ പൂർത്തീകരണം – 2 കോടി

∙ വേങ്ങാട് കമ്യൂണിറ്റി ഹാൾ നവീകരണം – 3 കോടി

∙ ആയുർവേദ ഡിസ്പെൻസറി സ്ഥലം ഏറ്റെടുക്കൽ – 3 കോടി

∙ ചമ്പാട് പാലം പുനർനിർമാണം – 5 കോടി

∙ നെരുവമ്പ്രം ഗവ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ആധുനിക സ്റ്റേഡിയം 1 കോടി

∙ കണ്ണപുരം പാലം സിആർസി റോഡ് മെക്കാഡം ടാറിങ്  2 കോടി

∙ ഇരിണാവ് - മടക്കര റോഡ് മെക്കാഡം ടാറിങ് 1 കോടി 

∙ മാടായിക്കാവ് ക്ഷേത്ര കലാ അക്കാദമി 25 ലക്ഷം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com