ADVERTISEMENT

കോൺഗ്രസ് 

ഇരിട്ടി∙ കേന്ദ്ര–സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ആറളം മണ്ഡലം കമ്മിറ്റി എടൂരിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ ജോഷി പാലമാറ്റം, സാജു യോമസ്, അരവിന്ദൻ അക്കാനശ്ശേരി, ഷിജി നടുപ്പറമ്പിൽ, എം.കെ.വിനോദ്, മിനി വിശ്വനാഥൻ, കെ.എം.പീറ്റർ, ജോസ് അന്ത്യംകുളം, നാസർ ചത്തോത്ത്, ജെസ്സി റെജി ഉമ്മിക്കുഴിയിൽ, സുരേന്ദ്രൻ വീർപ്പാട്, ബി.പിള്ള, കെ.രാജൻ, സുനിൽ, യജീദ്, ശിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.

കാക്കയങ്ങാട്∙ സംസ്ഥാന ബജറ്റ് ജനങ്ങളുടെ മേൽ ഭീമമായ നികുതി ഭാരം അടിച്ചേൽപിച്ചു എന്നാരോപിച്ച് മുഴക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാക്കയങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക് പ്രസിഡന്റ് സുരേഷ് ചാലാത്ത്, വി.രാജു, പി.പി.മുസ്തഫ, വി.പ്രകാശൻ, കെ.പി.നമേഷ് കുമാർ, സിബി ജോസഫ്, കെ.കെ.സജീവൻ, സജിതാ മോഹനൻ, എ.വി.രാമകൃഷ്ണൻ, ഉഷ അനിൽ, സി.കെ.പ്രകാശൻ, ജോഫിൻ ജെയിംസ്, സി.കെ.മോഹനൻ, വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

മുസ്‌ലിം ലീഗ്

ഇരിട്ടി ∙ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ മുസ്‌ലിംലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. മുസ്‍ലിംലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എം.മജീദ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് ചായിലോട് അധ്യക്ഷത വഹിച്ചു. എം.കെ.ഹാരിസ്, എം.പി.അബ്ദുറഹ്മാൻ, എൻ.കെ.ഷറഫുദ്ദീൻ, കെ.ടി.അബ്ദുല്ല, സമീർ പുന്നാട്, നിസാർ പുന്നാട്, പി.വി.ഫവാസ്, പി.കെ.ബൽക്കീസ്, മുനീർ ചാവശ്ശേരി, ഇ.കെ.അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com