തീപിടിത്തത്തിൽ 20 ഏക്കർ വയൽ കത്തിനശിച്ചു
Mail This Article
×
കരിവെള്ളൂർ ∙ നിടുവപ്പുറം നാരായണപുരം ക്ഷേത്രത്തിനു സമീപത്തെ കൊളവയലിൽ തീപിടിത്തം. ഇരുപത് ഏക്കറോളം വയൽ കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 3ന് ആയിരുന്നു സംഭവം. വയലിലെ ഒട്ടേറെ പുൽചെടികൾ തീ പിടിത്തത്തിൽ നശിച്ചു.
തീപിടിച്ചത് ശ്രദ്ധയിൽപെട്ട ഉടൻ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചു. നാട്ടുകാരും തൃക്കരിപ്പൂർ അഗ്നിരക്ഷാ സേനയും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തീ പൂർണമായും അണച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.