ADVERTISEMENT

ചെറുപുഴ∙ തേജസ്വിനിപ്പുഴയുടെ കാനംവയൽ ഭാഗത്തു നിർമിച്ച ഇരുമ്പുപാലം തുരുമ്പെടുത്തു നശിക്കുന്നു. അറ്റകുറ്റപ്പണി നടത്താത്തതാണു ഇരുമ്പുപാലം തുരുമ്പെടുക്കാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. ഒരു ഭാഗം കർണാടക വനവും മറുഭാഗം തേജസ്വിനിപ്പുഴയുമാണ്. ഇതിനിടയിലുള്ള ഭാഗത്തു ഒട്ടേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. മഴക്കാലത്തു ഇവർ ഇരുമ്പുപാലം വഴിയാണു പുറംലോകവുമായി ബന്ധപ്പെടുന്നത്.

വേനൽക്കാലത്ത് പുഴയിലൂടെ താൽക്കാലിക റോഡ് ഉണ്ടാക്കിയാണു ഗതാഗതസൗകര്യം ഒരുക്കുന്നത്. എന്നാൽ മഴക്കാലമാകുന്നതോടെ പുഴയിൽ നീരൊഴുക്ക് ശക്തമാകുകയും ഗതാഗതം നിലയ്ക്കുകയും ചെയ്യും. ഇതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇരുമ്പുപാലം കടന്നാണു മറുകരയിലെത്തുന്നത്. ഇരുമ്പുപാലം സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com