ADVERTISEMENT

പാപ്പിനിശ്ശേരി ∙ കല്യാശ്ശേരി സെൻട്രലിൽ ഇന്നലെ പുലർച്ചെ 1ന് വീടിനുനേരെ ബോംബ് ആക്രമണം. മുൻഭാഗത്തെ ജനൽ തകർന്നു. മുറിയിൽ കിടന്നുറങ്ങിയിരുന്ന യുവാവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.  കോലത്തുവയൽ ജംക‌്ഷനിലെ വ്യാപാരി കരിക്കാട്ട് മുത്തപ്പൻ മടപ്പുരയ്ക്കു സമീപം പുളുക്കൂൽ സജീവന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. വീട്ടുമുറ്റത്തെ കാറിനു കേടുപാടുപറ്റി. സമീപത്തെ, കല്യാശ്ശേരി പഞ്ചായത്ത് മുൻ അംഗം കെ.അനിതയുടെ വീടിന്റെ ജനൽ ചില്ലും തകർന്നു.

സ്ഫോടന ശബ്ദം കേട്ടു വീട്ടുകാരും സമീപവാസികളും എത്തിയപ്പോൾ പുകമൂടി ഭീതിദമായ നിലയിലായിരുന്നു. കണ്ണപുരം പൊലീസ് പരിശോധന നടത്തി. സ്കൂട്ടറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് സംശയിക്കുന്നു. സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ, എഎസ്പി: ടി.കെ.രത്നകുമാർ, എസിപി: കെ.പി.സുരേഷ് ബാബു, സ്പെഷൽ ബ്രാഞ്ച് എസിപി: ധനഞ്ജയബാബു എന്നിവർ സ്ഥലത്തെത്തി. ബോംബ് സ്ക്വാഡ്, ഫൊറൻസിക് പരിശോധനയും നടന്നു. ഇന്നലെ കോലത്തുവയൽ മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന ഉത്സവമായതിനാൽ രാത്രി വൈകിയും റോഡിൽ യാത്രക്കാരുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com