ADVERTISEMENT

കണ്ണൂർ∙ മൃഗസംരക്ഷണ വകുപ്പു നടപ്പാക്കുന്ന ആംബുലേറ്ററി ക്ലിനിക്കിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.എസ്.ജെ.ലേഖ നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ എം.പി.രാജേഷ് അധ്യക്ഷത വഹിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ.പി.കെ.പത്മരാജ്,

മൊബൈൽ വെറ്ററിനറി ഡിസ്പെൻസറി വെറ്ററിനറി സർജൻ ഡോ.ശീതൾ ഡൊമിനിക്, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ടി.വി.ജയമോഹനൻ, ക്ഷീരോൽപാദക സഹകരണസംഘം സെക്രട്ടറി സുധ എന്നിവർ പ്രസംഗിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഏഴോം, കരയത്തുംചാൽ, ചെമ്പൻതൊട്ടി, കാങ്കോൽ ആലപ്പടമ്പ്, ഇരിട്ടി കാലാങ്കി എന്നിവിടങ്ങളിൽ ക്യാംപുകൾ‌ നടക്കും.

ആംബുലേറ്ററി ക്ലിനിക്

മൃഗങ്ങളുടെ രോഗപരിശോധനയും ചികിത്സയും ജില്ലയിലെ കർഷകരുടെ അടുക്കൽ എത്തിക്കുന്ന പദ്ധതിയാണിത്. യൂണിറ്റിൽ നിന്നുതന്നെ മരുന്നുകളും വിതരണം ചെയ്യും. സേവനം പൂർണമായും സൗജന്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com