പന്നിയാംമലയിലും നരിക്കടവിലും രാജവെമ്പാലകളെ പിടികൂടി

  ഇന്നലെ കേളകത്തെ നരിക്കടവിലും കൊട്ടിയൂരിലെ പന്നിയാംമലയിലും കണ്ടെത്തിയ രാജവെമ്പാലകൾ.
ഇന്നലെ കേളകത്തെ നരിക്കടവിലും കൊട്ടിയൂരിലെ പന്നിയാംമലയിലും കണ്ടെത്തിയ രാജവെമ്പാലകൾ.
SHARE

പേരാവൂർ∙ കൊട്ടിയൂർ പഞ്ചായത്തിലെ പന്നിയാംമലയിലും കേളകം പഞ്ചായത്തിലെ നരിക്കടവിലും രാജവെമ്പാലകളെ പിടികൂടി. നരിക്കടവിൽ ഒരാഴ്ചയ്ക്കിടയിൽ ഇത് മൂന്നാമത്തെ രാജവെമ്പാലയെ ആണ് പിടി കൂടുന്നത്. നരിക്കുഴ തോമസിന്റെ കൃഷിയിടത്തിൽ നിന്നാണ് രാജവെമ്പാലയെ പിടിച്ചത്. പന്നിയാംമലയിൽ വിളക്കുന്നേൽ ജോസഫിന്റെ വീട്ടുമുറ്റത്ത് എത്തിയ രാജവെമ്പാലയേയും പിടികൂടി. രണ്ട് രാജവെമ്പാലകളെയും ഉൾ വനത്തിൽ കൊണ്ടുപോയി വിട്ടു എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA