കോവിഡ്: ജില്ലയിൽ പരിശോധന വർധിപ്പിച്ചു

HIGHLIGHTS
  • ഇന്നലെ 3 പോസിറ്റീവ് കേസുകൾ
covid
SHARE

കണ്ണൂർ ∙ കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലും പരിശോധനകൾ വർധിപ്പിച്ചു. ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിഷൻ എടുക്കുന്നവരെയെല്ലാം കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ഇന്നലെ ജില്ലയിൽ 3 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 

ഇതോടെ ആകെ രോഗികളുടെ എണ്ണം 7 ആയി. ആശുപത്രികളിലെത്തുന്ന ശ്വാസകോശ രോഗികളെയും പരിശോധിക്കുന്നുണ്ട്. ആശുപത്രികളിലെ ബെഡുകളുടെ ലഭ്യത അടക്കം പരിശോധിച്ച് ഉറപ്പു വരുത്തി. 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ ജില്ലയിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS