കടയിലേക്ക് പകൽ കാട്ടുപന്നി പാഞ്ഞു കയറി; സ്കൂട്ടർ യാത്രക്കാരനും വഴിയാത്രക്കാരിക്കും പരുക്കേറ്റു

മാതമംഗലം കണ്ടോന്താറിലെ സൂപ്പർമാർക്കറ്റിലേക്ക് ഇന്നലെ രാവിലെ പാഞ്ഞുകയറിയ കാട്ടുപന്നി (സിസിടിവി ദൃശ്യം)
മാതമംഗലം കണ്ടോന്താറിലെ സൂപ്പർമാർക്കറ്റിലേക്ക് ഇന്നലെ രാവിലെ പാഞ്ഞുകയറിയ കാട്ടുപന്നി (സിസിടിവി ദൃശ്യം)
SHARE

മാതമംഗലം∙ കടയിലേക്ക് പകൽ കാട്ടുപന്നി പാഞ്ഞു കയറി. റോഡ് കുറുകെ ചാടിയ പന്നി തട്ടി സ്കൂട്ടർ യാത്രക്കാരനും വഴിയാത്രക്കാരിക്കും പരുക്കേറ്റു. ഇന്നലെ രാവിലെ 8.45ന് കണ്ടോന്താർ റോഡിനു കുറുകെ ചാടിയ കാട്ടുപന്നി സമീപത്തെ സൂപ്പർമാർക്കറ്റിൽ ആക്രമണം നടത്തി. കടയിൽ പാഞ്ഞുകയറിയ കാട്ടുപന്നി സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു.

റോഡിലൂടെ നടക്കുകയായിരുന്ന ബാങ്ക് ജീവനക്കാരി കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ ടി.പി.സ്മിത, സ്കൂട്ടർ യാത്രക്കാരനായ കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെഎച്ച്ഐ ഗോവിന്ദൻ നമ്പൂതിരി എന്നിവർക്കു പന്നി ആക്രമണത്തിൽ പരുക്കേറ്റു. പരിയാരം ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA