ADVERTISEMENT

വൈദ്യുതി മുടക്കം : വെള്ളൂർ ∙ മടക്കാംപൊയിൽ, ചിറ്റടി, വണ്ണാര പൊയിൽ, പ്രത്യാശ പെരിങ്ങോം, സ്റ്റോൺ ക്രഷർ, മാണിയാടൻ സ്റ്റോപ്പ്, ജാസ് ക്രഷർ, ഓടമുട്ട് എന്നീ ട്രാൻസ്ഫോമർ പരിധി 8 - 5.

പാടിയോട്ടുചാൽ ∙ ലൈനിൽ പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ മടക്കാം പൊയിൽ, ചിറ്റടി, വണ്ണാരപ്പൊയിൽ, പ്രത്യാശ, പെരിങ്ങോം സ്റ്റോൺ ക്രഷർ, ജാസ് ക്രഷർ, ഓടമുട്ട് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.

പൂരോത്സവം  തുടങ്ങി

പയ്യന്നൂർ ∙ അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിൽ പുരോത്സവം തുടങ്ങി.  5നു സമാപിക്കും. 4നു ഉച്ചയ്ക്ക് പൂരമാല തുടർന്ന് കൊക്കാനിശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കുളത്തിൽ പൂരംകുളി. തുടർന്ന് കോൽക്കളി. 6 മണിക്ക് കേളി പത്രം പുറപ്പെടൽ. 5ന് ആറാട്ട് ഉത്സവം. 4 മണിക്ക് പൊറാട്ട്, 6ന് അട്ടക്കുടം പോതിയുടെ പുറപ്പാട്, 6.30ന് അയ്യക്ക പോതിയുടെ പുറപ്പാട്, 8ന് തിടമ്പ് നൃത്തം.

പ്രവർത്തക കൺവൻഷൻ

പയ്യന്നൂർ ∙ നിയോജകമണ്ഡലം ഐഎൻടിയുസി പ്രവർത്തക കൺവൻഷൻ നടന്നു. നിയോജക മണ്ഡലം പ്രസിഡന്റായി കെ.വി.മോഹനൻ ചുമതലയേറ്റു. ജില്ലാ പ്രസിഡന്റ്‌ ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. എ.പി.നാരായണൻ അധ്യക്ഷത വഹിച്ചു. എം..കെ.രാജൻ, വി.സി.നാരായണൻ, സുരേഷ് രാമന്തളി, സുധീർ കുമാർ, മഹേഷ്‌ കുന്നുമ്മൽ, കെ.വി.ഭാസ്കരൻ, കെ.പി.രാജേന്ദ്ര കുമാർ, കെ.ടി.ഹരീഷ്, എ.രൂപേഷ്, സുരേഷ് കാനായി,  എൻ.അബ്‌ദുൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

ചേർന്ന് പ്രവർത്തിക്കും

പയ്യന്നൂർ ∙ ലോട്ടറി ഏജന്റ്സ് അസോസിയേഷൻ മേഖല കമ്മിറ്റി പ്രസിഡന്റ്‌ തമ്പാൻ പയ്യന്നൂരിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐഎൻടിയുസിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. യോഗത്തിൽ സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ ജിൻസ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ പി.ടി.അനിൽകുമാർ, പൂന്തോടൻ  ബാലൻ, ജില്ലാ സെക്രട്ടറി ആർ.വേണു എന്നിവർ പ്രസംഗിച്ചു.

ബോധവൽക്കരണ ക്ലാസ് 

ചെറുപുഴ∙ പാറോത്തുംനീർ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം, വയോജനവേദി എന്നിവയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.കെ.കൃഷ്ണ പൊതുവാൾ അധ്യക്ഷത വഹിച്ചു. 

അംഗത്വ വിതരണം

പയ്യന്നൂർ ∙ കോൺഗ്രസ് എസ് ബ്ലോക്ക് തല അംഗത്വ വിതരണം തുടങ്ങി.  ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.ലക്ഷ്മി ഏറ്റുവാങ്ങി. കരിവെള്ളൂർ മണ്ഡലം പ്രസിഡന്റ് കെ.രാഘവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.ജയൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഷറഫ് പിലാത്തറ, ഇ.പി.രതീശൻ, പാവൂർ ശ്രീകണ്ഠൻ, എം.പവിത്രൻ, ഇ.വി.സത്യനാഥൻ, കെ.വി.ഹരിദാസൻ, വത്സരാജൻ, കെ.മഞ്ജുള സംസാരിച്ചു.

പുനഃപ്രതിഷ്ഠ 29ന്

കുന്നരു ∙ മൂകാംബിക ക്ഷേത്രം നാഗ പുനരുദ്ധാരണ പുനഃപ്രതിഷ്ഠ 29ന് രാവിലെ പാമ്പമേക്കാട് പി.എസ്.ശ്രീധരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com