ADVERTISEMENT

ഇരിട്ടി∙ നഗരത്തിന് ഉദ്യാന ഭംഗി സമ്മാനിച്ച് കൈവരികളിൽ ചെടിച്ചട്ടികൾ സ്ഥാപിച്ചു. ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ 1–ാം ഘട്ടമായി പാലം മുതൽ പയഞ്ചേരിമുക്ക് വരെ നടപ്പാതയുടെ കൈവരികളിലായി ഹൈടെക് ഇനങ്ങൾ ഉൾപ്പെടെ ആയി 505 പുഷ്പിച്ച ചെടികളാണ് ചട്ടികളിൽ സ്ഥാപിച്ചിട്ടുള്ളത്.

5 ലക്ഷം രൂപ ചെലവിലാണ് 1–ാം ഘട്ടം പൂർത്തീകരിച്ചത്. പരിചരണം വ്യാപാരികളുടെ ഉൾപ്പെടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ലോറാ പെന്റുലം, പെന്റാസ്, അഗൺ കീപ്പർ, പാണ്ടാ ഫൈക്കസ്, കൊളറോമ, കലാത്തിയ, മരമുല്ല, ചൈനാഡോൾ, ബോഗൺവില്ല, ‍ഡെക്കോമാ, മെലസ്റ്റോമാ എന്നിങ്ങനെ 50 ഓളം ഇനങ്ങളിൽ പെട്ട 505 ചെടികളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ.സോയ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ എ.കെ. രവീന്ദ്രൻ, കെ.സുരേഷ്, ടൗൺ കൗൺസിലർ വി.പി.അബ്ദുൽ റഷീദ്, കൗൺസിലർമാരായ സമീർ പുന്നാട്, പി.രഘു, കെ.മുരളീധരൻ, നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ക്ലീൻ സിറ്റി മാനേജർ പി.മോഹനൻ, വ്യാപാര വ്യവസായി ഏകോപനസമിതി പ്രസിഡന്റ് റജി തോമസ്, ചുമട്ടു തൊഴിലാളി യൂണിയൻ പ്രതിനിധി പി.അശോകൻ, ജയപ്രശാന്ത്, ടോമി തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com