മട്ടന്നൂർ ∙പൊറോറയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് തീ പിടിത്തം ഉണ്ടായി. 10 ഏക്കറോളം സ്ഥലത്തു തീ പടർന്നു. കശുമാവ് തോട്ടവും റബറും ഉൾപ്പെടെ കത്തി നശിച്ചു. മട്ടന്നൂർ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീ കെടുത്തിയത്. ഹരിപ്പന്നൂർ സാധു എസ്റ്റേറ്റിലും തീപിടിച്ചു നാശനഷ്ടം ഉണ്ടായി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.ലിഷാദിന്റെ നേതൃത്വത്തിൽ മട്ടന്നൂരിൽ നിന്ന് 2 യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എളമ്പാറ, വെള്ളിയാംപറമ്പ് മേഖലയിൽ കഴിഞ്ഞ ദിവസം വ്യാപകമായ തീപിടിത്തം ഉണ്ടായിരുന്നു. കിൻഫ്ര ഏറ്റെടുത്ത ഭൂമിയിലാണ് തീ പടർന്നു പിടിച്ചത്.