കണ്ണൂർ∙ 25 ഗ്രാം മെത്താംഫിറ്റമിനും 2.7 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ.തിരുവങ്ങാട് മട്ടായംപറ്റി കമ്പളത്ത് പുറത്ത് ഹൗസിൽ കെ.പി.ഫാത്തിമ ഹബീബ (27)യെയാണ് എക്സൈസ് പിടികൂടിയത്. 98,500 രൂപയും കണ്ടെത്തി. കോപ്പാലത്തെ വാടക വീട്ടിൽ വച്ചാണ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി.ജനാർദനൻ,
പ്രിവന്റീവ് ഓഫിസർമാരായ കെ.സി.ഷിബു, പി.കെ.അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫിസർ വി.കെ.ഷൈന എന്നിവർ അടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പ്രതി ഏറെക്കാലമായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ തലശ്ശേരി ജെഎഫ്സിഎം കോടതി റിമാൻഡ് ചെയ്തു.