ഖാദിയുടെ പേപ്പർ ഫയൽ നിർമാണ കേന്ദ്രം അടച്ചുപൂട്ടൽ ഭീഷണിയിൽ

HIGHLIGHTS
  • സർക്കാർ ഓർഡർ ലഭിക്കാതെ പാപ്പിനിശ്ശേരി വെസ്റ്റിലെ ഹാൻഡ് മെയ്ഡ് പേപ്പർ യൂണിറ്റ്
ചുവപ്പുനാടയിൽ കുരുങ്ങുമോ? പാപ്പിനിശ്ശേരി വെസ്റ്റിലെ ഖാദി കേന്ദ്രം ഹാൻഡ് മെയ്ഡ് പേപ്പർ യൂണിറ്റിൽ സർക്കാർ ഓഫിസിലേക്കുള്ള പേപ്പർ ഫയൽ ബോർഡുകൾ നിർമിച്ചു കൂട്ടിയ നിലയിൽ.
ചുവപ്പുനാടയിൽ കുരുങ്ങുമോ? പാപ്പിനിശ്ശേരി വെസ്റ്റിലെ ഖാദി കേന്ദ്രം ഹാൻഡ് മെയ്ഡ് പേപ്പർ യൂണിറ്റിൽ സർക്കാർ ഓഫിസിലേക്കുള്ള പേപ്പർ ഫയൽ ബോർഡുകൾ നിർമിച്ചു കൂട്ടിയ നിലയിൽ.
SHARE

പാപ്പിനിശ്ശേരി ∙ ചുവപ്പുനാടയുള്ള സർക്കാർ ഓഫിസ് ഫയൽ ഇനി ആർക്കും ആവശ്യമില്ലേ? ഈ വർഷത്തെ ഓർഡർ ലഭിക്കാത്തതിനാൽ സർക്കാർ ഓഫിസിലേക്കുള്ള പേപ്പർ ഫയൽ ബോർഡുകൾ നിർമിക്കുന്ന പാപ്പിനിശ്ശേരിയിലെ ഖാദി കേന്ദ്രം അടച്ചുപൂട്ടൽ ഭീഷണിയിൽ. സംസ്ഥാനത്ത് പാപ്പിനിശ്ശേരി വെസ്റ്റിലെ ഖാദി കേന്ദ്രത്തിലെ ഹാൻഡ് മെയ്ഡ് പേപ്പർ യൂണിറ്റിൽ നിന്നാണ് സർക്കാരിലേക്കുള്ള ഫയൽ ബോർഡുകൾ നിർമിക്കുന്നത്. കഴിഞ്ഞ വർഷം 3 ലക്ഷം ഫയലുകൾ നിർമിക്കുന്നതിനുള്ള ഓർഡർ ലഭിച്ചിരുന്നു.

ഈ വർഷം സർക്കാർ സ്റ്റേഷനറി വകുപ്പിൽ നിന്നും പുതിയ ഓർഡർ ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെ പേപ്പർ യൂണിറ്റിലുള്ള 9 സ്ഥിരം ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന ഭീഷണിയിൽ കഴിയുകയാണ്. ഇതിനിടയിൽ യന്ത്രത്തകരാറും ജോലിയെ ബാധിക്കുന്നു. ഫയൽ ബോർഡുകൾ നിർമിക്കാൻ ടൺകണക്കിന് ലോട്ടറി പേപ്പർ വേസ്റ്റ് നേരത്തെ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം പേപ്പർ വേസ്റ്റ് പോലും സ്ഥാപനത്തിനു ലഭിച്ചില്ല. 

ഉപയോഗം കുറയുന്നു

തമിഴ്നാട്ടിൽ നിന്നും അസംസ്കൃത വസ്തുക്കൾ എത്തിക്കേണ്ടി വരുന്നതും പേപ്പർ യൂണിറ്റിന്റെ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. സർക്കാർ ഓഫിസുകളിലെ ഫയലുകളുടെ നീക്കം കൂടുതലും ഓൺലൈൻ സംവിധാനത്തിലൂടെ ആയതോടെ പേപ്പർ ഫയലുകളുടെ ഉപയോഗം കുറയാനിടയുണ്ട്. പുതിയ ഓർഡർ ലഭിച്ചിട്ടില്ലെങ്കിൽ യൂണിറ്റിന്റെ പ്രവർത്തനം പൂർണമായും തടസ്സപ്പെടുമെന്നാണു തൊഴിലാളികൾ പറയുന്നത്.

താൽക്കാലികമായി പേപ്പർ ബാഗ് നിർമിക്കുന്നതിനുള്ള നീക്കം നടന്നിരുന്നു. പേപ്പർ ബാഗ് നിർമാണം പോലെ വൈവിധ്യവൽക്കരണത്തിന്റെ പാതയിലൂടെ ഖാദി പേപ്പർ യൂണിറ്റിനെ നിലനിർത്താനുള്ള നീക്കം നടക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS