മട്ടന്നൂർ ∙നിടുവോട്ടുകുന്ന് കുഞ്ഞിപ്പള്ളിക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർ കാര പേരാവൂരിലെ പി.സുജിത്തിനു (49) പരുക്കേറ്റു. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരുമ്പ് പൈപ്പുമായി തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ലോറിയും എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ പി.സുജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ റോഡരികിലെ വൈദ്യുതി തൂണും തകർന്നു.
കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരുക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.