ADVERTISEMENT

പയ്യന്നൂർ ∙ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയെ മാറ്റി നിർത്താൻ അവർക്കുണ്ടായ അയോഗ്യത എന്തെന്നു വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. 1928ൽ ജവാഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിന്റെ 95ാം വാർഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

‘ഏറ്റവും പ്രയാസം അനുഭവിക്കുന്ന സമൂഹത്തിൽ നിന്നു വന്ന വനിതയാണു രാഷ്ട്രപതി. അവരെ മാറ്റിനിർത്തി പ്രധാനമന്ത്രി നടത്തുന്ന ഉദ്ഘാടനം ജനാധിപത്യത്തിന്റെ ഉദ്ഘോഷമല്ല, അൽപത്തത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇന്ത്യയിൽ നടന്നത് അധികാരക്കൈമാറ്റമല്ല. ധീരമായ പോരാട്ടത്തിലൂടെ ബ്രിട്ടിഷുകാരെ തുരുത്തുകയാണ് ചെയ്തത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീകം ചെങ്കോലല്ല. ഇന്ത്യൻ ഭരണഘടനയാണ് – അദ്ദേഹം പറഞ്ഞു.കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പത്മശ്രീ നേടിയ സ്വാതന്ത്ര്യസമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാളെ ആദരിച്ചു. പി.എം.ദാമോദരൻ അടിയോടി, കെ.എൻ.കണ്ണോത്ത് എന്നിവരെയും ആദരിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.

എഐസിസി അംഗം വി.എ.നാരായണൻ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മഹാരാഷ്ട്ര പിസിസി ജനറൽ സെക്രട്ടറി ജോ ജോസഫ്, സജീവ് മാറോളി, കെ.പി.കുഞ്ഞിക്കണ്ണൻ, എം.പി.ഉണ്ണിക്കൃഷ്ണൻ, പി.ടി.മാത്യു, എം.കെ.രാജൻ, എ.പി.നാരായണൻ, റഷീദ് കവ്വായി, അജിത് മാട്ടൂൽ, രാജീവൻ കപ്പച്ചേരി, കാസർകോട് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, വി.സി.നാരായണൻ, സുധീപ് ജയിംസ്, ശ്രീജ മഠത്തിൽ, എൻ.വി.മധുസൂദനൻ, എ.സി.അതുൽ, അത്തായി പത്മിനി, ഇ.പി.ശ്യാമള, മഹേഷ് കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു.ടൗണിൽ പ്രകടനവും നടത്തി. സേവാദൾ പ്രവർത്തകരുടെ മാർച്ചിന് പിറകിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നയിച്ച പ്രകടനത്തിൽ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ അണിനിരന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com