ADVERTISEMENT

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു: 2023-24 വർഷത്തെ വിദ്യാകിരണം, വിദ്യാജ്യോതി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിദ്യാകിരണം സ്‌കോളർഷിപ്പിന് ഒന്നു മുതൽ പ്രഫഷനൽ കോഴ്‌സ് വരെ(സർക്കാർ എയ്ഡഡ്) സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. വിദ്യാജോതി സ്‌കോളർഷിപ്പിന് ഒമ്പതാം ക്ലാസ് മുതൽ പ്രഫഷനൽ കോഴ്‌സ് വരെ(സർക്കാർ/എയ്ഡഡ്) സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അപേക്ഷിക്കാം.  0497 2997811.

അധ്യാപക ഒഴിവ്

പ്രാപ്പൊയിൽ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കണക്ക് (സീനിയർ) അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 30ന് 12ന് നടക്കും. 

തിരുമേനി∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഫിസിക്സ്, ഗണിതം (എച്ച്എസ്എസ്ടി) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30ന് രാവിലെ 11ന്.

തിരുമേനി∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം, യുപിഎസ്ടി അധ്യാപക ഒഴിവുണ്ട്. അഭിമുഖം: 30ന് 10.30ന്.

പിലാത്തറ ∙ ചെറുതാഴം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് സീനിയർ, സോഷ്യൽ വർക്ക് ജൂനിയർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. അഭിമുഖം നാളെ 10ന്.

കൊയ്യം∙ ജിഎച്ച്എസ്എസിൽ എച്ചഎസ്ടി സോഷ്യൽ സയൻസ്, മലയാളം അധ്യാപകരെ വേണം. കൂടിക്കാഴ്ച 30ന് 10ന്.

പയ്യാവൂർ∙ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് ബോട്ടണി വിഭാഗം താൽക്കാലിക  അധ്യാപക ഒഴിവുണ്ട് കൂടിക്കാഴ്ച 30 ന് 10ന് പയ്യാവൂർ സേക്രഡ് ഹയർ സെക്കണ്ടറി സ്കൂൾ ഓഫിസിൽ. ഫോൺ:9446165647.

മലപ്പട്ടം∙എ.കുഞ്ഞിക്കണ്ണൻ സ്മാരക ജിഎച്ച്എസ്എസിൽ  ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (ജൂനിയർ), ഇംഗ്ലീഷ് (സീനിയർ),ഗണിത ശാസ്ത്രം (ജൂനിയർ) വിഭാഗങ്ങളിൽ ഓരോ ഒഴിവുകളുണ്ട്.കൂടിക്കാഴ്ച 2ന് 10ന്.

തടിക്കടവ്∙ഗവ ഹൈസ്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിൽ അധ്യാപികയുടെ ഒഴിവുണ്ട്.കൂടിക്കാഴ്ച 29ന് 10.30ന്.

ശ്രീകണ്ഠപുരം∙ജിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (സീനിയർ), സുവോളജി (സീനിയർ), ഇക്കണോമിക്സ് (സീനിയർ), ഫിസിക്സ്(സീനിയർ), കൊമേഴ്സ് ( ജൂനിയർ) അധ്യാപകരെ വേണം. കൂടിക്കാഴ്ച 31ന് 10.30ന്.

ചെറുവാഞ്ചേരി ∙ പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, കെമിസ്ട്രി, ഗണിതം(ജൂനിയർ), ബോട്ടണി(ജൂനിയർ) തസ്തികകളിൽ ദിവസ വേതനത്തിന് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 30ന് ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഫിസിൽ. ഹൈസ്കൂൾ വിഭാഗത്തിൽ പാർട്ട് ടൈം അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ചയും 30ന് ഉച്ചയ്ക്ക് 2ന് നടക്കും. 0490 2304640. 

∙ തലശ്ശേരി∙ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗം അധ്യാപികയുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉ30ന് 10.30ന് സ്കൂളിൽ എത്തണം.

∙ തലശ്ശേരി∙ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ് വിഭാഗത്തിൽ താൽക്കാലികമായ ഒഴിവുണ്ട്.   സ്കൂൾ ഓഫീസുമായി ബന്ധപ്പെടണം . 0490 2324949.

∙ കാവുംഭാഗം∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി, സുവോളജി, ആന്ത്രോപ്പോളജി, ഇംഗ്ളീഷ്, കണക്ക് ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അഭിമുഖം 30ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫിസിൽ.

തില്ലങ്കേരി∙ കാവുംപടി ഗവ.എൽപി സ്കൂളിൽ എൽപിഎസ്എ അധ്യാപകന്റെ ഒരു മാസത്തെ ഒഴിവിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 30 ന് 11 ന് സ്കൂൾ ഓഫിസിൽ നടക്കും.

പെരിങ്കരി∙ പെരിങ്കരി ജിഎച്ച്എസിൽ ഹിന്ദി എച്ച്എസ്ടി ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 30 ന് 11 ന് നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എത്തേണ്ടതാണ്.

വിളക്കോട്∙ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, ജൂനിയർ ലാംഗ്വേജ് അറബി എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 30 ന് 11 ന് നടക്കും.

മുഴപ്പിലങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കെമിസ്ട്രി സീനിയർ, ബോട്ടണി ജൂനിയർ, ആന്ത്രപ്പോളജി ജൂനിയർ എന്നീ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ജൂൺ 2ന് രാവിലെ 11നു മുമ്പായി സ്കൂൾ ഓഫിസിൽ ഹാജരാകണം. 0497 2833030

ഗവ. ബ്രണ്ണൻ കോളജിൽ ഉർദു ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ റജിസ്റ്റർ ചെയ്ത, ബിരുദാനന്തര ബിരുദത്തിൽ 55% കുറയാതെ മാർക്കുള്ള യുജിസി, നെറ്റ് യോഗ്യതയുള്ളവർ 31ന് 10ന് പ്രിൻസിപ്പൽ ചേംബറിൽ നടക്കുന്ന അഭിമുഖത്തിനു ഹാജരാവണം.  0490 2346027.

ഗതാഗതം നിരോധിച്ചു

കിഫ്ബി പ്രവൃത്തിയിൽ ഉൾപ്പെട്ട കരേറ്റ-കാഞ്ഞിലേരി-കുണ്ടേരിപ്പൊയിൽ-മാലൂർ റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാൽ കരേറ്റ കാഞ്ഞിലേരി പട്ടാരി -താളിക്കാട് ജംക്‌ഷൻ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം 29 മുതൽ 31 വരെ നിരോധിച്ചു. കരേറ്റ് നിന്നു പട്ടാരി വഴി മാലൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഉരുവച്ചാൽ പാലുകാച്ചിപ്പാറ-കെപിആർ നഗർ വഴി മാലൂരിലേക്കു പോകേണ്ടതാണ്. മാലൂരിൽ നിന്നുള്ള വാഹനങ്ങൾ കെപിആർ നഗർ-പാലുകാച്ചിപ്പാറ-ഉരുവച്ചാൽ വഴി പോകേണ്ടതാണ്. നീർവേലി – ആയിത്തറ വഴിയുള്ള വാഹനങ്ങൾ പട്ടാരി ജംക്‌ഷനു സമീപം ഗതാഗതം അവസാനിപ്പിക്കണം. പട്ടാരി മുതൽ താളിക്കാട് ജംക്‌ഷൻ വരെയുള്ള ഭാഗത്തെ എമൽഷൻ സ്‌പ്രേയിങ്ങും ടാറിങ്ങുമാണു(ഡിബിഎം) നടക്കുക.

മട്ടന്നൂർ - ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീറ്റർ ഭാഗത്തെ പ്രവൃത്തി തുടരേണ്ടതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. മട്ടന്നൂരിൽ നിന്നു വരുന്ന വാഹനങ്ങൾ നായിക്കാലി പാലം വഴിയും ഇരിക്കൂറിൽ നിന്നു വരുന്ന വാഹനങ്ങൾ മണ്ണൂർ പാലം കഴിഞ്ഞ് തിരിഞ്ഞു മട്ടന്നൂർ ഭാഗത്തേക്കും പോകണമെന്ന് അധികൃതർ അറിയിച്ചു.

കെട്ടിടങ്ങളുടെ വിവരശേഖരണം

വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാറാത്ത് പഞ്ചായത്തിലെ കെട്ടിടങ്ങളുടെ വിവരശേഖരണവും ഡേറ്റാ എൻട്രിയും ചെയ്യുന്നതിന് 10 പേരെ നിയമിക്കുന്നു. ഡിപ്ലോമ(സിവിൽ എൻനീയറിങ്) ഐടിഐ ഡ്രാഫ്റ്റ്്‌സ്മാൻ സിവിൽ, ഐടിഐ സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർ 8നു രാവിലെ 1 നു പഞ്ചായത്ത് ഓഫിസിൽ ഹാജരാകണം.  9567167440.

സീറ്റ് ഒഴിവ്

കേന്ദ്രീയ വിദ്യാലയ കെൽട്രോൺ നഗറിൽ‍ പ്ലസ് വൺ കൊമേഴ്സിൽ സീറ്റൊഴിവുണ്ട്. 31നു മുൻപായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://no2cannanore.kvs.ac.in/.

മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം 

കേരള തീരത്ത് ഇന്നു വൈകിട്ട് 5.30 മുതൽ 29നു രാത്രി 11.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 30നും 70 സെന്റിമീറ്ററിനും ഇടയിൽ മാറി വരുവാനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 

കുട്ടികൾക്ക് ധനസഹായം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂക സുരക്ഷാ ബോർഡ് ജില്ലാ ഓഫിസിൽ അംഗങ്ങളായവരുടെ മക്കളിൽ 2023-24 അധ്യയന വർഷത്തിൽ എൽകെജി, ഒന്നാം ക്ലാസിൽ പുതുതായി അഡ്മിഷൻ നേടുന്ന കുട്ടികൾക്കു പഠനോപകരണങ്ങൾ വാങ്ങുന്നതിന് ഒരു കുട്ടിക്ക് 500 രൂപ നിരക്കിൽ പ്രത്യേക ധനസഹായം നൽകുന്നു. ജൂൺ 10 വരെ അപേക്ഷിക്കാം. 0497 2970272

സ്കൂൾ ഡ്രൈവർമാർക്കുള്ള പരിശീലനം

തളിപ്പറമ്പ്∙സബ് ആർടി ഓഫിസ് പരിധിയിലെ സ്കൂൾ ഡ്രൈവർമാർക്കുള്ള പരിശീലനം 31ന് 9 മുതൽ മന്നയിലെ സിഎച്ച്എം സ്കൂളിൽ (യത്തീംഖാന സ്കൂൾ) നടക്കും.താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവർമാരും അവരുടെ ഡ്രൈവിങ് ലൈസൻസ്, സ്കൂൾ അധികാരികളുടെ അനുമതി പത്രം, 1 പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 9ന് തന്നെ എത്തിച്ചേരണമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു.

പയ്യാവൂരിൽ തൊഴിൽമേള നാളെ

പയ്യാവൂർ∙ പഞ്ചായത്ത് സാഗി പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന തൊഴിൽമേള നാളെ രാവിലെ 9.30 ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറിന്റെ അധ്യക്ഷതയിൽ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് മേള നടക്കുന്നത്. 50 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. 1000 തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്. ഐടി, എൻജിനീയറിങ്ങ്, മാനേജ്മെന്റ്, അക്കൗണ്ടിങ്ങ്, ക്ലറിക്കൽ തസ്തികകളിൽ ഉൾപ്പെടെ അവസരം ഉണ്ടാകും. ഓൺലൈനിൽ റജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം രാവിലെ 8.30 വരെ സ്കൂളിൽ സൗകര്യമുണ്ടായിരിക്കും. മലയോരത്ത് ആദ്യമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, സാഗി പ്രൊജക്ട് കോ ഓർഡിനേറ്റർ പി.പി.അഷറഫ് എന്നിവർ അറിയിച്ചു.

സൗജന്യ പിഎസ്‌സി കോച്ചിങ് ക്ലാസ്

ഉളിക്കൽ∙ പേരട്ട വാർഡിൽ ആരംഭിച്ച സൗജന്യ പി എസ് സി കോച്ചിങ് ക്ലാസ് വാർഡ് അംഗം ബിജു വേങ്ങലപ്പള്ളി ഉദ്ഘാടനം ചെയ്തു. രവി മേതല്ലൂർ അധ്യക്ഷത വഹിച്ചു. ജോസ് പനച്ചികം, പി.വി.സിറാജുദ്ദീൻ, ജ്യോതി ബിജു, ആന്റോ പടിഞ്ഞാറെക്കര, ജോസ് വെട്ടുകാട്ടിൽ, പുഷ്പ സന്തോഷ്, പി.എൻ.ബൈജു, അഡ്വ. ലിസ്മരിയ കളരിക്കൽ എന്നിവർ പ്രസംഗിച്ചു. 50 ലേറെ പേർ ക്ലാസിൽ പങ്കെടുത്തു.

കുന്നത്തൂർ പാടിയിൽ വെള്ളാട്ടം ഇന്ന്

പയ്യാവൂർ∙കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ ഇന്ന് രാവിലെ 10.30 മുതൽ 1.30 വരെ വെള്ളാട്ടവും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമൻ നായനാർ അറിയിച്ചു.

സൗജന്യ കായിക പരിശീലനം

മയ്യിൽ ∙ കർമ അക്കാദമി നടത്തുന്ന സൗജന്യ കായിക പരിശീലനത്തിനു താൽപര്യമുള്ള ഉദ്യോഗാർഥികൾ (ആൺ, പെൺകുട്ടികൾ) നാളെ രാവിലെ 5:40ന് മയ്യിൽ ബസ് സ്റ്റാൻഡിനു സമീപമുള്ള വാർ മെമ്മോറിയൽ പരിസരത്ത് എസ്എസ്എൽസി, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണം. 9961535454, 9745743425.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com