അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് ജില്ലാ ഓഫിസിൽ അംഗങ്ങളായവരുടെ മക്കളിൽ 2023-24 അധ്യയന വർഷത്തിൽ എൽകെജി, ഒന്നാം ക്ലാസിൽ പുതുതായി പ്രവേശനം നേടുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം നൽകുന്നു. ഒരു കുട്ടിക്ക് 500 രൂപ നിരക്കിലാണ് സഹായം. ഫോൺ: 0497 2970272
കൃത്രിമക്കാൽ വിതരണോദ്ഘാടനം നാളെ
ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ജില്ലാ ആശുപത്രിയിലെ ലിമ്പ് ഫിറ്റിങ് യൂണിറ്റിൽ നിന്നു കൃത്രിമക്കാൽ നൽകുന്നതിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിക്കും.
പെൺകുട്ടികളുടെ വടംവലി 4ന്
കണ്ണൂർ∙ അണ്ടർ 13, അണ്ടർ 15 പെൺകുട്ടികളുടെ ജില്ലാ വടംവലി ചാംപ്യൻഷിപ് ജൂൺ 4നു രാവിലെ 9നു മാടായി കോളജിൽ നടക്കും. ജൂൺ 11ന് ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. ഫോൺ: 99475 81948, 99611 76188.
ഗതാഗത നിയന്ത്രണം
പയ്യട്ടം- ഇരിണാവ്- മടക്കര റോഡിൽ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ ഇന്നും നാളെയും ഈ റോഡിലൂടെയുളള വാഹനഗതാഗതം നിരോധിച്ചതായി പയ്യന്നൂർ പിഡബ്ല്യുഡി പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ദേവസ്വം പട്ടയക്കേസ് മാറ്റി
ഇന്നും നാളെയും കലക്ടറേറ്റിൽ വിചാരണയ്ക്കുവച്ച കണ്ണൂർ താലൂക്ക് ദേവസ്വം പട്ടയക്കേസുകൾ യഥാക്രമം ജൂലൈ 5, 6 തീയതികളിലേക്കു മാറ്റിയതായി ഡപ്യൂട്ടി കലക്ടർ (എൽആർ) അറിയിച്ചു.
അധ്യാപക നിയമനം
∙കണ്ണാടിപ്പറമ്പ് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇന്ന് 2നു ഗണിതം, 3നു ഫിസിക്കൽ സയൻസ്, 4നു ഹിന്ദി എന്നീ വിഷയങ്ങളിൽ സ്കൂളിൽ വച്ച് അഭിമുഖം നടക്കും.
∙ മാനന്തവാടി ഗവ.കോളജിൽ ഇലക്ട്രോണിക്‌സ് വിഷയത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ തയാറാക്കിയ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജൂൺ 1ന് രാവിലെ 10.30ന് കോളജ് ഓഫിസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 04935 240351.
സ്പോർട്സ് ക്വോട്ട
കണ്ണൂർ∙ എസ്എൻ കോളജിൽ ഒന്നാം വർഷ ഡിഗ്രി സ്പോർട്സ് ക്വോട്ട പ്രവേശനത്തിനു കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും കണ്ണൂർ സർവകലാശാലയിൽ ഓൺലൈൻ റജിസ്റ്റർ ചെയ്തതിന്റെയും പകർപ്പ് സഹിതം അപേക്ഷ ഫിസിക്കൽ എജ്യുക്കേഷൻ ഡിപാർട്ട്മെന്റിൽ സമർപ്പിക്കണം. ഫോൺ–90741 69944.