ADVERTISEMENT

പയ്യന്നൂർ ∙ നഗരസഭ തല അങ്കണവാടി പ്രവേശനോത്സവം കൊക്കാനിശ്ശേരി അങ്കണവാടിയിൽ നടന്നു. നഗരസഭ അധ്യക്ഷ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ വി.ബാലൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ടി.വിശ്വനാഥൻ, കൗൺസിലർ ഇക്ബാൽ പോപ്പുലർ, ഐസിഡിഎസ് സൂപ്പർവൈസർമാരായ വി.വിഭ, എ.പി. ‌ചിത്രലേഖ, എഎൽഎം എസ്‌സി അംഗങ്ങളായ എം.വി.കണ്ണൻ, ഗോവിന്ദൻ അടിയോടി, ബേബി എന്നിവർ പ്രസംഗിച്ചു.

കാങ്കോൽ ∙ കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം  കാങ്കോൽ സൗത്ത് അങ്കണവാടിയിൽ നടന്നു.  പഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പത്മിനി അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് അംഗം പി.എം.വത്സല, കെ.വി.പവിത്രൻ, ടി.ജി.കരുണാകരൻ, അങ്കണവാടി വർക്കർ പി.ഇ.പങ്കജവല്ലി, ഹെൽപർ കെ.വി.സുനിത എന്നിവർ പ്രസംഗിച്ചു.

പയ്യന്നൂർ ∙ അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി മാവിച്ചേരി അങ്കണവാടിയിലെ കുട്ടികൾക്ക് ഉദയം പുരുഷ സ്വയം സഹായ സംഘം  ഉപഹാരം നൽകി. മുൻ നഗരസഭ കൗൺസിലർ ഉഷ ദാമോദരൻ ഉദ്ഘാടനം ചെയ്തു. എം.ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.സി.ലതികേഷ്, എൻ.രാജേഷ്, കെ.ശ്രീനിവാസൻ, എം.രേഷ്മ എന്നിവർ പ്രസംഗിച്ചു.

പയ്യന്നൂർ ∙ തായത്തുവയൽ അങ്കണവാടി കുട്ടികൾക്ക് തളിര് പുരുഷ സ്വയം സഹായ സംഘം പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൗൺസിൽ വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

അന്നൂർ ∙ ശാന്തി ഗ്രാം വാർഡ് ആശാരിക്കുളം അങ്കണവാടി പ്രവേശനോത്സവം നടത്തി. കൗൺസിലർ എ.രൂപേഷ് ഉദ്ഘാടനം ചെയ്തു. രവി കല അധ്യക്ഷത വഹിച്ചു എ.ജഗദീശൻ, കെ.വി.കൃഷ്ണൻ, എം.ബാബുരാജ്, സീമ എന്നിവർ പ്രസംഗിച്ചു.

പ്രാപ്പൊയിൽ∙ അങ്കണവാടി പ്രവേശനോത്സവം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.നസീറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മിനി മാത്യു അധ്യക്ഷയായി.കുട്ടിച്ചൻ തുണ്ടിയിൽ, എം.സുബൈർ, ആർ.കെ. ദാമോദരൻ, ഷാജൻ തട്ടാപറമ്പിൽ, പി. ഗീത, ശാലിനി,വത്സല എന്നിവർ പ്രസംഗിച്ചു. പ്രവേശനോത്സവത്തിൽ  മാതാപിതാക്കളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെ ആളുകൾ പങ്കെടുത്തു.

പുളിങ്ങോം∙ പാലാന്തടം അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്തംഗം സിബി എം.തോമസ് ഉദ്ഘാടനം ചെയ്തു. കെ.വി. ശാന്താകുമാരി അധ്യക്ഷത വഹിച്ചു.കെ.വി.പുഷ്പ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com