കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് പിടിച്ചു
Mail This Article
കണ്ണൂർ∙ തുടർച്ചയായ രണ്ടാം ദിവസവും റെയിൽവേ സ്റ്റേഷനിൽനിന്നു കഞ്ചാവ് പിടിച്ചു. 3 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി എസ്.കെ.മത്ലബാണു (30) ആർപിഎഫിന്റെ പിടിയിലായത്. ഇതിന് ഒരു ലക്ഷം രൂപ വില വരും. ഒഡീഷയിൽ നിന്നാണു കഞ്ചാവെത്തിക്കുന്ന തെന്നു ആർപിഎഫ് സിഐ ബിനോയ് ആന്റണി, എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്ല്യത്ത് എന്നിവർ പറഞ്ഞു. ട്രെയിനുകൾ മാറി മാറി കയറുക വഴി പല സ്റ്റേഷനുകളിൽ ഇടപാടുകാർ എത്തി കഞ്ചാവ് കൈപ്പറ്റുന്നതായി സംശയിക്കുന്നു.
ഒട്ടേറെ യാത്രാ ടിക്കറ്റുകൾ ഇയാളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 3 തവണയായി 20 കിലോ കഞ്ചാവാണ് പിടികൂടിയത്. എസ്ഐ ടി.വിനോദ്, വി.വി.സഞ്ചയ് കുമാർ, എം.കെ.സജീവൻ, കെ.സജേഷ്, റിഷാദ്, സിവിൽ എക്സൈസ് ഓഫിസർ അനീഷ്, രജിത് കുമാർ, സുഹൈൽ, റോഷി, നിഖിൽ, പ്രിവന്റിവ് ഓഫിസർ സർവജ്ഞൻ, അജിത് എന്നിവരും മത്ലബിനെ പിടികൂടിയ സംഘത്തിലുണ്ടായി.