മരം വീണ് വീടും ഓട്ടോറിക്ഷയും തകർന്നു, വേനൽ മഴയിൽ വ്യാപക നാശനഷ്ടം

കല്ലുവയൽ കരവൂരിലെ രമേശന്റെ ഓട്ടോറിക്ഷ തെങ്ങ് വീണ് തകർന്ന നിലയിൽ.
കല്ലുവയൽ കരവൂരിലെ രമേശന്റെ ഓട്ടോറിക്ഷ തെങ്ങ് വീണ് തകർന്ന നിലയിൽ.
SHARE

ശ്രീകണ്ഠപുരം∙വേനൽ മഴയെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ മലയോരത്ത് വ്യാപക നാശനഷ്ടം ഉണ്ടായി. റബർ,കമുക്, തേക്ക്, പ്ലാവ് ഉൾപ്പെടെയുള്ള മരങ്ങൾ വ്യാപകമായി ഒടിഞ്ഞു വീണു. കുലയ്ക്കാറായ നിരവധി വാഴകളും നശിക്കുകയുണ്ടായി. കൃഷി നാശത്തെ ദുരന്തനിവാരണത്തിൽ ഉൾപ്പെടുത്തി ന്യായമായ നഷ്ടപരിഹാരം നൽകാൻ നടപടി ഉണ്ടാവണമെന്നു കേരള കോൺഗ്രസ്(ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു.

പടിയൂർ വള്ളിത്തലയിലെ വേങ്ങത്താനത്ത് സരോജിനിയുടെ വീട് തെങ്ങ് വീണ് തകർന്ന നിലയിൽ.
പടിയൂർ വള്ളിത്തലയിലെ വേങ്ങത്താനത്ത് സരോജിനിയുടെ വീട് തെങ്ങ് വീണ് തകർന്ന നിലയിൽ.

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് വലിയ നാശനഷ്ടമുണ്ടായ ചെങ്ങളായി പഞ്ചായത്തിലെ കൊളത്തൂർ മേഖല തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡമേറേ തോമസ് വേമ്പേനിയോടൊപ്പം സന്ദശിക്കുകയുണ്ടായി. വായവീട്ടിൽ പാർവതി അമ്മ, പാറമ്മൽ പുതിയപുരയിൽ കുഞ്ഞിക്കണ്ണൻ, വേമ്പേനിയിൽ തോമസ്, പ്രേമ, നാരായണൻ. നമ്പ്യാർ തുടങ്ങി മറ്റു പലർക്കും നാശനഷ്ടമുണ്ടായി.

പടിയൂർ മേഖലയിൽ വീടും ഓട്ടോറിക്ഷയും തകർന്നു

ഇരിക്കൂർ ∙ ഇന്നലെ വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും പടിയൂർ മേഖലയിൽ നാശം. മരം വീണ് വീടും ഓട്ടോറിക്ഷയും തകർന്നു. വള്ളിത്തലയിലെ വേങ്ങത്താനത്ത് സരോജിനിയുടെ വീടാണു തകർന്നത്. ഓടുമേഞ്ഞ വീടിന് മുകളിൽ തെങ്ങു കടപുഴകി വീഴുകയായിരുന്നു.

മൺകട്ട കൊണ്ടു നിർമിച്ച വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. ശബ്ദം കേട്ടു വീട്ടുകാർ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. കല്ലുവയൽ കരവൂരിലെ രമേശന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തെങ്ങു വീണു തകർന്നു. ഓടുമേഞ്ഞ വീടിന്റെ മുൻ ഭാഗവും ഭാഗികമായി തകർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS