ADVERTISEMENT

ചെറുപുഴ ∙ സ്വകാര്യ ബസിൽ യുവതിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ കേസിലെ പ്രതിയെ ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ നല്ലോംപുഴയിലെ നിരപ്പേൽ ബിനുവിനെയാണ് (46) ഇന്നലെ രാവിലെ 11നു നല്ലോംപുഴയിൽ നിന്നു പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ചയാണു കേസിനാസ്പദമായ സംഭവം. ചെറുപുഴ-ആലക്കോട്-തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ യാത്രക്കാരിക്കു നേരെയാണു പ്രതി നഗ്നതാപ്രദർശനം നടത്തിയത്. തനിക്കു നേരിട്ട ദുരനുഭവം യുവതി വിഡിയോ ദൃശ്യങ്ങൾ സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തുടർന്നു പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നിർദേശപ്രകാരം ചെറുപുഴ എസ്ഐ എം.പി.ഷാജി നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. പ്രതിക്കു കോടതി ജാമ്യം അനുവദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com